
മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം പ്രവാസി ക്ഷേമനിധി വിശദീകരണവും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നു. കേരള സർക്കാർ പുതുതായി കൊണ്ടുവന്ന പ്രവാസി ഡിവിഡന്റ് ഫണ്ടിനെക്കുറിച്ചുള്ള അവബോധ ക്ലാസും ഇതോടൊപ്പം നടക്കും.
ഒക്ടോബർ 25 നു വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലാണ് പരിപാടി. പ്രവാസി നിക്ഷേപം കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതോടൊപ്പം പ്രവാസിക്കും ജീവിതപങ്കാളിക്കും ജീവിതാവസാനം വരെ സ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് കേരള പ്രവാസി ഡിവിഡന്റ് പദ്ധതി.
മൂന്ന് ലക്ഷം മുതല്‍ 51 ലക്ഷം രൂപ വരെ ഒറ്റത്തവണ നിക്ഷേപിക്കാം. മൂന്ന് വര്‍ഷത്തിനുശേഷം നിക്ഷേപകന് പ്രതിമാസ ഡിവിഡന്റ് ലഭിക്കും. നിക്ഷേപകന്റെ കാലശേഷം ജീവിത പങ്കാളിക്ക് പ്രതിമാസ ഡിവിഡന്റ് ലഭിക്കും. ജീവിതപങ്കാളിയുടെ കാലശേഷം നിയമപരമായ അവകാശികള്‍ക്ക് നിക്ഷേപത്തുകയും ആദ്യ മൂന്ന് വര്‍ഷത്തെ ഡിവിഡന്റും തിരികെ ലഭിക്കും.
പ്രവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന മലയാളികളുടെ ജീവിതനിലവാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടൊണ് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡിവിഡന്റ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 16ന് തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
ഇതുസംബന്ധിച്ചും പ്രവാസി ക്ഷേമനിധി സംബന്ധിച്ചുമുള്ള വിവരങ്ങളും ഈ പരിപാടിയിൽ പ്രവാസി വെൽഫെയർ ബോഡ് ഡയറക്ടർ പിഎം ജാബിർ വിശദീകരിക്കും. പ്രവാസി ക്ഷേമനിധി അദാലത്തും നടക്കും. പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് കോപ്പിയും (വിസ പേജ് ഉൾപ്പെടെ) ലേബർ കാഡ് കോപ്പിയും ഒരു ഫോട്ടോയും കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സംഘാടക സമിതി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. നമ്പർ 92413676, 93904889, 99845314.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam