പ്രവാസി ലീഗൽ സെല്ലിന്റെ കുവൈത്ത് ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

By Web TeamFirst Published Dec 5, 2019, 12:01 AM IST
Highlights

കുവൈത്ത് നിയമവ്യവസ്ഥ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രവാസി ലീഗല്‍ സെല്ലും കുവൈത്തിലെ അഭിഭാഷകരുടെ സംഘടനയും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു

കുവൈത്ത് സിറ്റി:  പ്രവാസികള്‍ നേരിടുന്ന നിയമ പ്രശ്നങ്ങള്‍ കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട് രമ്യമായി പരിഹരിക്കുകയെന്ന ലക്ഷ്യവുമായി പ്രവാസി ലീഗൽ സെല്ലിന്റെ കുവൈത്ത് ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സുപ്രീംകോടതി മുന്‍ ചീഫ് ജഡ്ജീസ് കെ ജി ബാലകൃഷ്ണന്‍, സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്, എന്നിവര്‍ ഉള്‍പ്പെട്ട പ്രവാസി ലീഗല്‍ സെല്ലിന്‍റെ കുവൈത്ത് ചാപ്റ്ററിന്‍റെ പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്.

ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ഷെയ്ഖ് ദുഐജ് അൽ ഖലീഫ അൽ സബാഹ് ഉദ്ഘാടനം ചെയ്തു. കുവൈത്ത് നിയമവ്യവസ്ഥ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രവാസി ലീഗല്‍ സെല്ലും കുവൈത്തിലെ അഭിഭാഷകരുടെ സംഘടനയും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു.

പ്രവാസി ലീഗല്‍ സെല്ലിന്‍റെ മുഖ്യാതിഥിയായി ഇന്ത്യന്‍ അംബാസിഡറെ ക്ഷണിച്ചിരുന്നെങ്കിലും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളാരും പരിപാടിയില്‍ പങ്കെടുത്തില്ല. ചാപ്റ്റർ മേധാവി ബാബു ഫ്രാൻസിസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡൻറ് ജോസ് ഏബ്രഹാം, വലീദ് അൽ ഫൈലകാവി, ഖാലിദ് അൽ മുതൈരി എന്നിവർ പങ്കെടുത്തു.

click me!