
ഷാര്‍ജ: ഷാര്‍ജയിലുണ്ടായ(Sharjah) വാഹനാപകടത്തില്‍(road accident) ഗര്‍ഭിണിയായ സ്ത്രീയും ഒമ്പതു വയസ്സുള്ള മകളും മരിച്ചു. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബംഗ്ലാദേശ് സ്വദേശിയായ സ്ത്രീയും മകളുമാണ് മരിച്ചത്.
സ്ത്രീയുടെ ഭര്‍ത്താവും മൂന്ന്, അഞ്ച്, എട്ട് വയസ്സുള്ള മൂന്ന് കുട്ടികളും പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഭര്‍ത്താവിനെ അല്‍ ഖാസിമി ആശുപത്രിയിലും കുട്ടികളെ അല്‍ കുവൈത്ത് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കുട്ടികളില്‍ ഒരാള്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെ കുറിച്ച് അല്‍ ഗര്‍ബ് പൊലീസ് സ്റ്റേഷന്‍ അന്വേഷണം നടത്തി വരികയാണ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കാര്‍ തലകീഴായി മാറിഞ്ഞ് 14 വയസുകാരന്‍ മരിച്ചു. വഫ്‍റയിലായിരുന്നു (Wafra) സംഭവം. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച സ്വദേശി ബാലനാണ് (Kuwaiti Boy) അപകടത്തില്‍പെട്ടതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് ജുവനൈല്‍ പ്രോസിക്യൂഷന് (Juvenile prosecution) കൈമാറി. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam