
മസ്‍കത്ത്: ഒമാനിലെ ബുറൈമി കേന്ദമായി പ്രവർത്തിക്കുന്ന മൈക്ക് മീഡിയ ഒമാനിലെ വിവിധ കലാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഏർപ്പെടുത്തിയ പ്രേം നസീർ സ്‍മൃതി പുരസ്‍കാരങ്ങള്‍ വിതരണം ചെയ്‍തു. ബുറൈമി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകനും മൈക്ക് മീഡിയ ഡയറക്ടറുമായ ജാബിർ പൂവ്വംപറമ്പിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഒമാനിലെ നാടക പ്രവർത്തനങ്ങൾക്ക് നൽകിയ സമഗ്ര സംഭാവനക്ക് അൻസർ ഇബ്രാഹീം, വാർത്താ അവതാരകൻ - ഷിലിൽ പൊയ്യാറ, മികച്ച നടി - ശ്രീവിദ്യ രവീന്ദ്രൻ, മികച്ച നടൻ - സോമസുന്ദരം, മികച്ച ഗായിക - ലക്ഷ്‍മി രാകേഷ്, ചിത്രകല - ബൈജു നീണ്ടൂർ, അനുകരണം - വിനു കല്ലറ, പ്രത്യേക ജൂറി പുരസ്‍കാരം - പത്നാഭൻ തലോറയും എന്നിവര്‍ പുരസ്‍കാരങ്ങൾ ഏറ്റുവാങ്ങി.
കൊവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ബുറൈമിയിലെ ആറ് പ്രവാസികൾക്ക് ചടങ്ങിൽ സ്‍നേഹമുദ്ര നൽകി ആദരിച്ചു. നഹാസ് മുക്കം, അയ്യനാർ സുബ്ബരാജ്, അബ്‍ദുല്‍ നാസർ, അമീർ കല്ലാച്ചി, സനുദ് എന്നിവർക്ക് അബ്ദുൾ കരീം, പ്രസന്നൻ റസാഖ് കോട്ടക്കൽ, കമാൽ കൊതുവിൽ എന്നിവർക്ക് പുരസ്‍കാരങ്ങൾ വിതരണം ചെയ്തു.
പുരസ്ക്കാര ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ 'സ്റ്റാർസ്' പ്രത്യേക പതിപ്പിന്റെ പ്രകാശനം സൈഫുദ്ധീൻ മാളയും കവിയത്രി പ്രജിത സുരേഷും ചേർന്നു് നിർവ്വഹിച്ചു. ചടങ്ങിൽ ഖമറുന്നിസ റാസ, അമായ, അരുൺ, സ്റ്റാൻലി, ഷിബു എന്നിവർ ചേർന്ന് അവതരിപ്പിച്ച ഫ്യൂഷൻ സംഗീത പരിപാടിയും അരങ്ങേറി. കൊവിഡ് കാലത്തെ അടച്ചിടലിന് ശേഷം ആദ്യമായാണ് ബുറൈമിയിൽ ഇത്തരത്തിലുള്ള പരിപാടി നടക്കുന്നത്. ലതീഷ് തണ്ടാശ്ശേരി ആമുഖ പ്രഭാഷണം നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam