കുവൈത്തിൽ വിവാഹം കഴിക്കണോ? ഇനി മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധം

Published : Feb 06, 2025, 05:31 PM IST
കുവൈത്തിൽ വിവാഹം കഴിക്കണോ? ഇനി മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധം

Synopsis

പുതിയ തീരുമാനം ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിലാകുക. 

കുവൈത്ത് സിറ്റി: വിവാഹത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധനകൾ കർശനമാക്കി കുവൈത്ത്. വിവാഹത്തിനു മുമ്പുള്ള മെഡിക്കൽ പരിശോധനകൾ സംബന്ധിച്ച 2008-ലെ 31-ാം നമ്പർ നിയമത്തിനായുള്ള പുതുക്കിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾക്ക് അംഗീകാരം നൽകി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൾവഹാബ് അൽ അവാദി. പുതിയ ചട്ടം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കുവൈത്തിൽ നടക്കുന്ന എല്ലാ വിവാഹ കരാറുകളും ഉൾപ്പെടുത്തുന്നതിനായി മെഡിക്കൽ പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. രണ്ട് കക്ഷികളും കുവൈറ്റികളായാലും, അവരിൽ ഒരാൾ കുവൈത്തികളായാലും രണ്ടുപേരും കുവൈത്തികളല്ലാത്തവരായാലും ഈ ചട്ടങ്ങൾ ബാധകമാണ്.

ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കുവൈത്ത് സമൂഹത്തിൽ ജനിതക, പകർച്ചവ്യാധികളുടെ വ്യാപനം കുറയ്ക്കുന്നതിനും ഈ പരിശോധന  ലക്ഷ്യമിടുന്നു. രണ്ട് കക്ഷികളും കുവൈത്തികളാണോ അല്ലയോ എന്ന് നോക്കാതെ, കുവൈത്തിലെ എല്ലാ വിവാഹ കരാറുകൾക്കുമായി  മെഡിക്കൽ പരിശോധനകൾ വിപുലീകരിക്കുന്നതാണ് പുതിയ ചട്ടങ്ങളിലെ ഒരു പ്രധാന ഭേദഗതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം