ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില ഉയരും

Published : Aug 31, 2022, 09:46 PM ISTUpdated : Aug 31, 2022, 09:54 PM IST
ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില ഉയരും

Synopsis

1.95 റിയാലായിരിക്കും അടുത്ത മാസം മുതല്‍ ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന്റെ വില.

ദോഹ: 2022 സെപ്തംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി ഇന്ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രീമിയം പെട്രോളിന് സെപ്തംബറില്‍ അഞ്ച് ദിര്‍ഹം വര്‍ധിക്കും. 1.95 റിയാലായിരിക്കും അടുത്ത മാസം മുതല്‍ ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന്റെ വില.

നിലവില്‍ ഇത് 1.90 ആണ്. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ വില ഓഗസ്റ്റ് മാസത്തെ തന്നെ തുടരും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് സെപ്തംബറിലെ വില. 

ഖത്തറില്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി

ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

ദുബൈ: ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തുന്ന ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയാ കാര്‍ഡുള്ളവര്‍ക്കാണ് വിസ ലഭിക്കുക. ഒറ്റത്തവണ വിസ ഫീസ് നൂറ് ദിര്‍ഹമായി കുറച്ചതായും അധികൃതര്‍ അറിയിച്ചു. വിസ ലഭിക്കുന്നവര്‍ക്ക് വിസ അനുവദിച്ച ദിവസം മുതല്‍ 90 ദിവസം യുഎഇയില്‍ തങ്ങാം. പിന്നീട് ആവശ്യമെങ്കില്‍ 90 ദിവസം കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്യാം. നവംബര്‍ ഒന്നു മുതല്‍ വിസയ്ക്കായി അപേക്ഷിച്ച് തുടങ്ങാം. എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. വെബ്‌സൈറ്റിലെ സ്മാര്‍ട്ട് ചാനലില്‍ പബ്ലിക് സര്‍വീസ് എന്ന ഭാഗത്ത് ഹയാ കാര്‍ഡ് ഹോള്‍ഡേഴ്‌സില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാം.

പ്രവാസികള്‍ക്ക് ഇരുട്ടടി വരുന്നു; ഒക്ടോബറോടെ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ 

ഖത്തറില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കാറുകള്‍ മോഷ്ടിച്ച സംഘം പിടിയില്‍

ദോഹ: ഖത്തറിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

രാജ്യത്തെ കാര്‍ മോഷണങ്ങള്‍ അന്വേഷിക്കാനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക യൂണിറ്റിന് രൂപം നല്‍കിയിരുന്നു. ഈ സംഘത്തിന്റെ കീഴില്‍ അന്വേഷണം പുരോഗമിക്കവെയാണ് രണ്ട് പേര്‍ പിടിയിലായത്. അതേസമയം കാര്‍ മോഷണങ്ങള്‍ തടയാന്‍ പൊതുജനങ്ങള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വാഹനങ്ങളും അതിനകത്തുള്ള വിലയേറിയ വസ്‍തുക്കളും  സുരക്ഷിതമാക്കണം. മോഷണം സംശയിക്കപ്പെടുന്ന എല്ലാ സംഭവങ്ങളും ഉടന്‍ തന്നെ 999 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട