
റിയാദ്: റമദാനെ വരവേൽക്കാൻ മദീന പ്രവാചകപള്ളിയിൽ വിപുലമായ ഒരുക്കം. ഇരുഹറം പരിപാലന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പതിവുപോലെ ഇത്തവണയും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിവരുന്നത്. ഇതിൻറെ മുന്നോടിയായി ഇരുഹറം കാര്യാലയം ശിൽപശാല നടത്തി. പ്രവാചകപള്ളിയിലെത്തുന്ന വിശ്വാസികളുടെയും സന്ദർശകരുടെയും എണ്ണം വർധിക്കുന്നതിനനുസരിച്ച് സേവനങ്ങൾ ഊർജിതമാക്കുക, ജോലികൾ കാര്യക്ഷമമാക്കുക, പ്രാർഥനാ ഹാളുകൾ, സംസം വിതരണം, ഖുർആൻ, പരവതാനികൾ എന്നിവ ഒരുക്കുക, ഇഫ്താർ പരിപാടികളും സേവനങ്ങളും സംഘടിപ്പിക്കുക, ശുചീകരണം, അണുവിമുക്തമാക്കൽ, തിരക്കേറിയ സമയങ്ങളിൽ ആരാധകരുടെ എണ്ണത്തിന് അനുസൃതമായി ആരാധകരുടെ തിരക്ക് ക്രമീകരിക്കുക തുടങ്ങിയ തയ്യാറെടുപ്പുകൾ ശിൽപശാല ചർച്ച ചെയ്തു.
ഇത്തവണ മസ്ജിദുന്നബയിലും പുറത്ത് മുറ്റങ്ങളിലും വിതരണം ചെയ്യുന്ന ഇഫ്താർ വിഭവങ്ങളുടെ എണ്ണം 85 ലക്ഷത്തിലധികം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.5 കോടിയിലധികം പേർക്ക് സംസം നിറച്ച ബോട്ടിലുകൾ വിതരണം ചെയ്യും. പ്രവാചകപള്ളിയിലൂടനീളം ടൈംടേബിൾ അനുസരിച്ച് 18,000 സംസം പാത്രങ്ങൾക്കടുത്ത് കുടിവെള്ള ഗ്ലാസുകൾ വിതരണം ചെയ്യും. പള്ളിയുടെ പുറത്തെ മുറ്റങ്ങളിൽ സംസംവിതരണത്തിനായി 1,205 ടാപ്പുകൾ സജ്ജീകരിക്കും എന്നിവ റമദാൻ പ്രവർത്തനത്തിലുൾപ്പെടും.
ഓപ്പറേഷൻ, മെയിൻറനൻസ്, ക്ലീനിങ് ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനവും ശിൽപശാല അവലോകനം ചെയ്തു.
Read Also - വിനോദ സഞ്ചാരം കുതിക്കുന്നു, 2023ലെത്തിയത് 2.7 കോടി ടൂറിസ്റ്റുകൾ; ഇവിടം സഞ്ചാരികളുടെ പ്രിയ സ്ഥലമാകുന്നു
പള്ളിയുടെ 1,378 ദശലക്ഷത്തിലധികം ചതുരശ്ര മീറ്റർ വരുന്ന ആന്തരികവും ബാഹ്യവുമായ മുറ്റങ്ങളിലും മേൽക്കൂരയിലും ശുചീകരണ, അനുനശീകരണ ജോലികൾ നടത്തുക. അറ്റകുറ്റപ്പണികളും സേവനങ്ങളും നിർവഹിക്കുന്നതിൽ ഫീൽഡ് ടീമുകളെ ഒരുക്കുക എന്നിവയും ചർച്ച ചെയ്തു. റമദാനിലേക്ക് വിവിധ വകുപ്പുകളുമായുള്ള സേവന മെയിൻറനൻസ്, സർവിസ് ഓർഡറുകളുടെ എണ്ണം 16,900 വരെ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam