
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ മാസം 95 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിച്ചതായി റിപ്പോർട്ട്. 73 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില കുറയുകയും ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ചാണ് കണക്കുകൾ പങ്കുവെച്ചത്. ഈജിപ്ഷ്യൻ ഓറഞ്ചിന് 36.47 ശതമാനവും അൽ സാഫി തൈരിന് 33.33 ശതമാനവും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഇടത്തരം ഉരുളക്കിഴങ്ങിനും പച്ചപ്പയറിനും 21 ശതമാനത്തിലധികവും വില കുറഞ്ഞിട്ടുണ്ട്. നിർമാണ സാമഗ്രികളിൽ 11 എണ്ണത്തിന് വില ഉയർന്നപ്പോൾ, 27 എണ്ണത്തിന് വില കുറഞ്ഞു. ടെക്‌സ്‌റ്റൈൽ മേഖലയിൽ 10 ഇനങ്ങളിൽ എട്ടിന്റെയും വില വർധിച്ചു. രണ്ടെണ്ണത്തിന് കുറവ് രേഖപ്പെടുത്തി. വ്യക്തിഗത ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നാലിൽ മൂന്നെണ്ണത്തിനും വില കുതിച്ചുയർന്നപ്പോൾ ഒരെണ്ണത്തിന് കുറവുണ്ടായി.
എല്ലാ ഡിറ്റർജന്റ് ഉൽപന്നങ്ങൾക്കും വിലയിൽ വർധനവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. നിത്യോപയോഗ സാധനങ്ങളിലും സേവനങ്ങളിലും പലതിനും വില വർധിച്ചപ്പോൾ ചില ഇനങ്ങളിൽ വില കുറഞ്ഞതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
Read Also- നിരവധി തൊഴിലവസരങ്ങള്‍! താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യം; വിശദാംശങ്ങള്‍ അറിയാം
അത്ഭുത കാഴ്ചകളൊരുക്കി ‘വണ്ടർ ഗാർഡൻ’തുറന്നു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിൽ മാന്ത്രിക വിസ്മയങ്ങൾ ഒളിപ്പിച്ച ‘വണ്ടർ ഗാർഡൻ’ സന്ദർശകർക്കായി തുറന്നു. ‘ബിഗ് ടൈം’ എന്ന ശീർഷകത്തിൽ തുടങ്ങിയ നാലാമത് റിയാദ് സീസൺ ആഘോഷത്തിെൻറ ഭാഗമായാണ് വ്യത്യസ്ത വിനോദ കേന്ദ്രമായി വണ്ടർ ഗാർഡൻ ഒരുക്കിയത്.
മൂന്ന് മേഖലകളായി ഗാർഡനുള്ളിൽ സന്ദർശകരെ കാത്തിരിക്കുന്നത് അത്ഭുത കാഴ്ചകളാണ്. 70 വ്യത്യസ്ത സാഹസിക ഗെയിമുകൾ, രണ്ട് ആർക്കേഡ് ഹാളുകൾ, 15 ഷോപ്പുകൾ, 31 റെസ്റ്റോറൻറുകൾ, 56-ലധികം നാടകം, ടൂറിങ് ഷോകൾ തുടങ്ങി നിരവധി രസകരമായ അനുഭവങ്ങളും അസാധാരണമായ സാഹസികതകളും അടങ്ങിയതാണ് പുതിയ വണ്ടർ ഗാർഡൻ. മിഡിൽ ഈസ്റ്റിലെ ആകർഷകമായ ഗാർഡൻ തീം ഉള്ള ആദ്യത്തെ അമ്യൂസ്‌മെൻറ് പാർക്കാണിത്. മരങ്ങൾ, പൂക്കൾ, ചിത്രശലഭങ്ങൾ, സാങ്കൽപ്പിക കവാടം എന്നിവയാൽ പ്രചോദിതമായ അതിെൻറ ആകർഷകമായ രൂപകൽപന ഏറെ വ്യത്യസ്തമാണ്. പ്രദേശത്തുടനീളം പ്രകാശമാനമായി ഒരുക്കിയ കലാസൃഷ്ടികൾക്കും വിവിധ കലാപരമായ ഡ്രോയിങ്ങുകൾക്കും പുറമേയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ