
റിയാദ്: സൗദി അറേബ്യയില്‍ വിദേശ സാങ്കേതിക തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ പ്രൊഫഷണല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. എല്ലാ വിദഗ്ധ തൊഴിലുകളിലും ലൈസന്‍സ് നിര്‍ബന്ധമാകും. മുനിസിപ്പല്‍, ഗ്രാമീണകാര്യ മന്ത്രാലയത്തിേന്റതാണ് തീരുമാനം. ഇത്തരം 81 സാങ്കേതിക തസ്തികകളിലാണ് ലൈസന്‍സ് വേണ്ടിവരുക.
തൊഴിലാളികളുടെ യോഗ്യതയും വൈദഗ്ധ്യവും പരിശോധിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. 'ബലദി' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാകും ലൈസന്‍സ് അനുവദിക്കുക. കാലാവധി കഴിയുേമ്പാള്‍ ഇതിലൂടെ പുതുക്കുകയും ചെയ്യാം. ഉയര്‍ന്ന കാര്യക്ഷമതയോടെ ജോലി ചെയ്യാന്‍ തൊഴിലാളിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും വൈദഗ്ധ്യവും പരിശോധിച്ച ശേഷമായിരിക്കും ലൈസന്‍സുകള്‍ അനുവദിക്കുക.
തൊഴിൽ തട്ടിപ്പിന് ഇരകളായ പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വഴിയൊരുങ്ങി; തുണയായത് കൈരളി പ്രവർത്തകർ
ആവശ്യമുള്ളവര്‍ക്ക് പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കാം. സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ലൈസന്‍സ് നേടാനായില്ലെങ്കില്‍, അത്തരം സ്ഥാപനങ്ങളുടെ വാണിജ്യ ലൈസന്‍സ് പുതുക്കി നല്‍കില്ല. പുതിയ ലൈസന്‍സ് നേടാനും തൊഴിലാളിക്ക് ലൈസന്‍സ് ഉണ്ടായിരിക്കണം. ഇത്തരം പ്രതിസന്ധി മറികടക്കാന്‍ എല്ലാ തൊഴിലാളികള്‍ക്കും പെട്ടെന്ന് തന്നെ ലൈസന്‍സ് നേടാന്‍ ശ്രമിക്കണമെന്ന് സ്ഥാപനമുടമകളോട് മന്ത്രലായം ആവശ്യപ്പെട്ടു.
സൗദിയില്‍ പൊതുസ്ഥലത്ത് ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ 100 റിയാല്‍ പിഴ
റിയാദ്: സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ പിഴ ലഭിക്കും. 100 റിയാലാണ് പിഴ. രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീമാണ് ഈ വിവരം അറിയിച്ചത്.
ജോര്‍ദാന്‍ കിരീടാവകാശി വിവാഹിതനാവുന്നു; വധു സൗദി അറേബ്യയില്‍ നിന്ന്
വിവിധ ഘട്ടങ്ങളില്‍ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമാക്കിയ ശേഷമാണ് നിയമങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത്. ശൂറാ കൗൺസിലിന്റെ അനുമതിയും മന്ത്രിസഭാ വിദഗ്ധ സമിതിയുടെ അനുമതിയും ലഭിച്ച ശേഷമാണ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിലെ അഞ്ചാം റെഗുലേഷന്‍ അനുസരിച്ച് പൊതു സ്ഥലങ്ങളില്‍ ശബ്‍ദമുയര്‍ത്തുകയോ ആളുകള്‍ക്ക് ശല്യമാവുന്നതോ അവരെ അപകടത്തിലാക്കുന്നതോ സ്വാധീനിക്കുന്നതോ ആയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് പൊതുമര്യാദകളുടെ ലംഘനമായിട്ടാണ് കണക്കാക്കപ്പെടുക. ഇത്തരം നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആദ്യ തവണ 100 റിയാല്‍ പിഴ ചുമത്തുമെന്നും സൗദി ദിനപ്പത്രമായ അല്‍ വത്വന്‍ റിപ്പോര്‍ട്ട് ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam