
കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷാദ രോഗത്തിനുള്ള മരുന്ന് മോഷ്ടിച്ച കുറ്റത്തിന് ഡോക്ടർക്ക് പിഴ. അമീരി ആശുപത്രിയിൽ നിന്നാണ് 3.5 കുവൈത്ത് ദിനാർ വില വരുന്ന മരുന്നുകൾ മോഷ്ടിച്ചത്. സംഭവത്തിൽ സൈക്കാട്രിക് അസിസ്റ്റന്റ് ഡോക്ടർക്ക് പിഴ ചുമത്തിക്കൊണ്ടുള്ള മുൻ വിധി കോടതി ശരിവെച്ചു. 500 ദിനാർ ആണ് ഡോക്ടർക്ക് പിഴയിട്ടിരിക്കുന്നത്. കുറ്റകൃത്യം ചെയ്യുമ്പോൾ മുഖം മറയ്ക്കാൻ ഡോക്ടർ മാസ്ക് ധരിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. സാധാരണയായി സൈക്യാട്രിക് രോഗികളല്ലാത്തവർക്ക് നൽകാത്ത മരുന്നുകൾ നേടുന്നതിനായി അദ്ദേഹം ഇത് പലതവണ ആവർത്തിച്ചുവെന്നാണ് കണ്ടെത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ