സന്ദർശന വിസയിലുള്ളവർ രാജ്യം വിട്ടില്ലെങ്കിൽ വിസയനുവദിച്ച ആൾക്ക് തടവും ശിക്ഷയും

Published : May 31, 2024, 05:55 PM IST
സന്ദർശന വിസയിലുള്ളവർ രാജ്യം വിട്ടില്ലെങ്കിൽ വിസയനുവദിച്ച ആൾക്ക് തടവും ശിക്ഷയും

Synopsis

തിരിച്ചുപോയിട്ടില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ വിസയനുവദിച്ച ആൾ കാലതാമസം വരുത്തുന്നുവെങ്കിൽ 50000 റിയാൽ വരെ പിഴയും എൻട്രി വിസ കാലഹരണപ്പെടുന്ന സമയത്തിനു മുമ്പ് വിസയനുവദിച്ച ആൾ കൊണ്ടുവന്നവരെ രാജ്യത്ത് നിന്ന് തിരിച്ചയക്കണം.

റിയാദ്: സന്ദർശന വിസ കാലാവധി തീരുന്ന സമയത്ത് ആളുകൾ തിരിച്ചുപോയതായി റിപ്പോർട്ട് ചെയ്യാൻ കാലതാമസം വരുത്തുന്ന വിസയനുവദിച്ച (റിക്രൂട്ടർ) ആൾക്ക് തടവും പിഴയുമുണ്ടാകുമെന്ന് പൊതുസുരക്ഷ വകുപ്പിന്റെ മുന്നറിയിപ്പ്. എൻട്രി വിസ കാലഹരണപ്പെടുന്ന സമയത്തിനു മുമ്പ് വിസയനുവദിച്ച ആൾ കൊണ്ടുവന്നവരെ രാജ്യത്ത് നിന്ന് തിരിച്ചയക്കണം. 

തിരിച്ചുപോയിട്ടില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ വിസയനുവദിച്ച ആൾ കാലതാമസം വരുത്തുന്നുവെങ്കിൽ 50000 റിയാൽ വരെ പിഴയും എൻട്രി വിസ കാലഹരണപ്പെടുന്ന സമയത്തിനു മുമ്പ് വിസയനുവദിച്ച ആൾ കൊണ്ടുവന്നവരെ രാജ്യത്ത് നിന്ന് തിരിച്ചയക്കണം. തിരിച്ചുപോയിട്ടില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ വിസയനുവദിച്ച ആൾ കാലതാമസം വരുത്തുന്നുവെങ്കിൽ 50000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ശിക്ഷയായി ഉണ്ടാകുമെന്നും പൊതുസുരക്ഷ വകുപ്പ് അറിയിച്ചു. താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെക്കുറിച്ച് മക്ക, റിയാദ്, ശർഖിയ എന്നീ പ്രദേശങ്ങളിലുള്ളവർ 911 നമ്പറിലും  രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യാൻ പൊതു സുരക്ഷ വകുപ്പ് ആവശ്യപ്പെട്ടു. 

ഏത് തരം സന്ദർശന വിസ കൈവശമുള്ളവർക്കും ദുൽഹജ്ജ് 15 വരെ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവാദമില്ല. സന്ദർശന വിസ അതിന്റെ  ഉടമക്ക് ഹജ്ജ് ചെയ്യാൻ അർഹത നൽകുന്നില്ലെന്നും പൊതുസുരക്ഷ വകുപ്പ് ഓർമിപ്പിച്ചു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മക്കയിലേക്ക് പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്ര ണമാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.മക്ക ഇഖാമയോ മക്കയിലേക്ക് പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റോ ഇല്ലാത്ത പ്രവാസികളും ദുൽഹജ്ജ് 15 വരെ മക്കയിലേക്ക് പ്രവേശിക്കാനോ അവിടെ താങ്ങാനോ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Read Also -  ഒറ്റരാത്രിയില്‍ കോടീശ്വരന്‍; അപ്രതീക്ഷിത സമ്മാനം തേടിയെത്തി, ഗള്‍ഫില്‍ ഇന്ത്യക്കാരന് ലഭിച്ചത് വമ്പന്‍ തുക

ഇത്തവണ പഴുതടച്ചുള്ള പരിശോധനയാണ് മക്കയിലും പരിസര പ്രദേശങ്ങളിലും നടക്കുന്നത്. മക്കയിലെത്തുന്ന ഹാജിമാരുടെ എണ്ണം വർധിച്ചതോടെയാണ് ഉംറ തീർഥാടകർക്കുള്ള പ്രവേശനം നിർത്തിവെച്ചത്. 'നുസ്‌ക്' ആപ്പ് വഴിയുള്ള ഉംറ പെര്‍മിറ്റുകളുടെ വിതരണവും ഹജ്ജ് സീസൺ കഴിയുന്നത് വരെ നിർത്തിവെച്ചു. ഉംറ വിസയിലുള്ളവർ ജൂൺ 6 ന് മുമ്പ് സൗദി വിടണമെന്ന്  നേരത്തെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട