
മസ്‌കത്ത്: ഒമാനിലെ ഏറ്റവും വിശ്വസനീയ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് മൂന്ന് പുതിയ ശാഖകള്‍ കൂടി തുറന്നു. അല്‍ ഹെയ്ലിലെ ഗലേരിയ മാള്‍, മബേല സഫ മാള്‍, ബര്‍കയിലെ ഗോള്‍ഡന്‍ ഡ്രാഗണ്‍ മാള്‍ എന്നിവിടങ്ങളിലാണ് പുതിയ മൂന്ന് ശാഖകള്‍.
ജീവനക്കാരുടെയും നൂറുകണക്കിന് ഉപഭോക്താക്കളുടെയും സാന്നിധ്യത്തില്‍ പുരുഷോത്തം കാഞ്ചി എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ മഖ്ബലിയും ജനറല്‍ മാനേജര്‍ സുപിന്‍ ജെയിംസും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഗലേരിയ മാള്‍, അല്‍ സഫ മാള്‍, കെ എം ട്രേഡിംഗ്, ഗോള്‍ഡന്‍ ഡ്രാഗണ്‍ മാള്‍ എന്നിവയുടെ മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
സുല്‍ത്താനേറ്റിലെ ഏറ്റവും പഴയ മണി എക്സ്ചേഞ്ച് കമ്പനിയായ പുരുഷോത്തം കാഞ്ചി 100 വര്‍ഷം പഴക്കമുള്ള ബ്രാന്‍ഡ് പ്രതീക്ഷയ്ക്കൊത്ത് ഉയരുകയും നിരവധി പ്രവാസികള്‍ക്കും ഒമാനി പൗരന്മാര്‍ക്കും ഒരു പ്രധാന പ്രേരക ശക്തിയാണെന്നും ഒമാനിലുടനീളം 23 ശാഖകളാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉദ്ഘാടന വേളയില്‍ സംസാരിച്ച എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുപിന്‍ ജെയിംസ് പറഞ്ഞു.
മസ്‌കറ്റിലെ കൂട്ടായ്മയായ സ്പര്‍ശയുടെ മൂന്നാമത് വാര്‍ഷികം ആഘോഷിച്ചു
മാര്‍ക്കറ്റ് ലീഡര്‍ എന്ന നിലയിലുള്ള ഞങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനഘടകം ജങ്ങള്‍ക്കിടയിലുള്ള ഞങ്ങളുടെ അചഞ്ചലമായ വിശ്വാസവും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് എത്തിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയവുമാണെന്നും അദ്ദേഹം പറഞ്ഞു. 1920 മുതല്‍ പുരുഷോത്തം കാഞ്ചി സറഫ് എന്ന പേരില്‍ ഒരു ചെറിയ വ്യവസായമായി ആരംഭിക്കുകയും ദുബൈയും മസ്‌കത്തും തമ്മില്‍ പണം കൈമാറ്റം ചെയ്തും 24 കാരറ്റ് സ്വര്‍ണ്ണം വാങ്ങുകയും വില്‍ക്കുകയും ചെയ്തും പ്രവര്‍ത്തിച്ചുവന്നു. മണി എക്സ്ചേഞ്ച്, ഡ്രാഫ്റ്റ് ഡ്രോയിംഗ്, സ്വര്‍ണ്ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും ലൈസന്‍സ് ലഭിച്ച ആദ്യത്തെ കമ്പനിയാണ് പുരുഷോത്തം കാഞ്ചി.
സേവനം മെച്ചപ്പെടുത്തുന്നതിലും ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലായി പരിഹാരങ്ങള്‍ നല്‍കുന്നതിലും അവരുടെ അടുത്ത് സന്നിഹിതരായിരിക്കുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഈ യാത്ര ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും അവരുടെ സംതൃപ്തിക്കും വേണ്ടിയാണെന്നും ഓപ്പറേഷന്‍സ് മേധാവി ബിനോയ് സൈമണ്‍ വര്‍ഗീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ