ആഗോള തലത്തില്‍ മുന്നേറി കൊണ്ടിരിക്കുന്ന മസ്‌കറ്റിലെ കൂട്ടായ്മയായ സ്പര്‍ശയുടെ മൂന്നാമത് വാര്‍ഷികം ടാലെന്റ്‌സ് സ്‌പേസില്‍ വെച്ചു ആഘോഷിച്ചു.
മസ്‌കറ്റ്: ഒരു മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്ന, വേറിട്ട രീതിയില്‍ സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ആഗോള തലത്തില്‍ മുന്നേറി കൊണ്ടിരിക്കുന്ന മസ്‌കറ്റിലെ കൂട്ടായ്മയായ സ്പര്‍ശയുടെ മൂന്നാമത് വാര്‍ഷികം ടാലെന്റ്‌സ് സ്‌പേസില്‍ വെച്ചു ആഘോഷിച്ചു.
എല്ലാ വ്യക്തികളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമൂഹിക അവബോധപരമായതും, എന്റര്‍ടൈന്‍മെന്റ്‌സും ഹ്രസ്വ ചിത്രങ്ങളും, ലഘു വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും സോഷ്യല്‍ മിഡീയയില്‍ യാത്ര തുടരുന്നതുമാണ് സ്പര്‍ശ. കലാ-സാംസ്‌കാരിക സാമൂഹ്യ, മാധ്യമ, ആരോഗ്യ രംഗത്ത് ആവേശത്തോടും പ്രതിബദ്ധതയോടും പ്രവര്‍ത്തിച്ചു വരുന്ന ഷീജ ഓംകുമാര്‍, ഡോക്ടര്‍ ജെ. രത്നകുമാര്‍, ഡോക്ടര്‍ രാജഗോപാല്‍, കെ. എന്‍. രാജന്‍, മുഹമ്മദ് കാസിം, വി. കെ. ഷഫീര്‍ എന്നിവരെ ആദരിച്ചു.
ബഹ്റൈനില്‍ ഓഗസ്റ്റ് 8, 9 തീയ്യതികളില്‍ അവധി പ്രഖ്യാപിച്ചു
സ്പര്‍ശയ്ക്ക് രൂപം കൊടുത്ത രമ്യ ഡെന്‍സില്‍, അജി ഹരിപ്പാട് എന്നിവര്‍ സ്പര്‍ശയുടെ ഹ്രസ്വ ചിത്രങ്ങളിലും മുന്നോട്ടുള്ള യാത്രയിലും ഒപ്പം നിന്ന എല്ലാവര്‍ക്കും അനുമോദനങ്ങളും, ആദരവും നല്‍കി. വിവിധ കലാപരിപാടികളോടെ അരങ്ങേറിയ വാര്‍ഷികാഘോഷത്തില്‍ ചാരുലത ബാലചന്ദ്രന്‍, മിഥുന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി. സ്പര്‍ശയുടെ പിന്നണിയില്‍ ശരണ്യ അജി, പ്രവീണ്‍കുമാര്‍, അമിത മോഹന്‍ദാസ്, പ്രശാന്ത് ഭാസ്‌കരന്‍, ഡെന്‍സില്‍ സിസില്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു.
പ്രവാസി കലാകാരന്മാര്‍ നിര്‍മ്മിക്കുന്ന വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് ഇന്ന് പുറത്തിറക്കും
സോഹാര്‍: ഒരുകൂട്ടം പ്രവാസി കലാകാരന്മാര്‍ വ്യൂ മീഡിയ പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ നിര്‍മിക്കുന്ന 'എള്ളുണ്ട' എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് സോഹാര്‍ കോഴിക്കോടന്‍ മക്കാനി ഹാളില്‍ വെച്ചു ലോഞ്ച് ചെയ്യുന്നു. 04.08.2022 വ്യാഴാഴ്ച രാത്രി 9.30 ന് ആണ് പരിപാടി.
വര്‍ത്തമാന കാലത്തെ പ്രശ്‌നങ്ങള്‍, ഒരുകൂട്ടം പ്രവാസികള്‍ വൈകുന്നേരങ്ങളില്‍ തമ്പടിക്കുന്ന ഇടങ്ങളില്‍ ഇരുന്നു പറയുന്ന സൊറകളാണ് ഇതിവൃത്തം. കളിയും കാര്യവും തമാശയും ആക്ഷേപവും അഭിപ്രായവും യോജിപ്പും വിയോജിപ്പുമായി മുന്നേറുന്ന 'എള്ളുണ്ട' പോയ കാലത്തിന്റെ എള്ളോളം ഇല്ല പൊളിവചനം എന്ന വാക്യത്തെ അന്വര്‍ത്ഥമാക്കുകയാണ് എന്ന് സംവിധായകന്‍ റഫീഖ് പറമ്പത്ത് പറയുന്നു.
സൈബര്‍ ആക്രമണങ്ങളും ജല നഷ്ടവും ഉടനടി കണ്ടെത്തും; നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്തി ദീവ
ഷോര്‍ട് ഫിലിമിന്റെയും ഹസ്ര്യചിത്രത്തിന്റെ തുപോലുള്ള രീതിയല്ല 'എള്ളുണ്ട'യിലൂടെ പറയാന്‍ ശ്രമിക്കുന്നത് എന്ന് ക്യാമറ കൈകാര്യം ചെയ്യുന്ന പ്രണവ് പറയുന്നു. സോഹാറിലെയും പരിസരങ്ങളിലെയും ചിലരാണ് സൊറപറയുന്ന 'എള്ളുണ്ട' എന്ന സീരീസില്‍ വര്‍ത്തമാനം പറയുന്നത്. മുഹമ്മദ് സഫീര്‍ നിര്‍മ്മാണവും സാങ്കേതിക സഹായം സിറാജ് കാക്കൂരും സംവിധാന സഹായി സാദിസാക്കുവും നിര്‍വഹിക്കുന്നു. കേമറ എഡിറ്റിങ് പ്രണവ് ഐ മാജിക്ക് കഥ സംഭാഷണം സംവിധാനം റഫീഖ് പറമ്പത്ത്. മാസത്തില്‍ നാല് എപ്പിസോഡ് പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
