ഈന്തപ്പഴ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് കുതിച്ച് ഖത്തർ

Published : Jul 24, 2025, 05:26 PM IST
dates production

Synopsis

ഖത്തറിലെ ഈത്തപ്പഴ കൃഷിഭൂമി ഏകദേശം 2,542 ഹെക്ടർ വിസ്തൃതിയുള്ളതാണ്. ഇത് രാജ്യത്തെ മൊത്തം കൃഷിഭൂമിയുടെ 23 ശതമാനം വരും.

ദോഹ: ഈന്തപ്പഴ ഉൽപ്പാദനത്തിൽ 75 ശതമാനത്തിലധികം സ്വയംപര്യാപ്തത കൈവരിച്ച്‌ ഖത്തർ. 892-ലധികം ഉൽപ്പാദനക്ഷമമായ ഫാമുകളിൽ നിന്ന് പ്രതിവർഷം 26,000 ടണ്ണിലധികം ഈത്തപ്പഴം ഉത്പാദിപ്പിക്കുന്ന ഖത്തർ, ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിലും സുസ്ഥിരമായ കാർഷിക വികസനത്തിലും ഗണ്യമായ പുരോഗതി തുടരുന്നു.

ഖത്തറിലെ ഈത്തപ്പഴ കൃഷിഭൂമി ഏകദേശം 2,542 ഹെക്ടർ വിസ്തൃതിയുള്ളതാണ്. ഇത് രാജ്യത്തെ മൊത്തം കൃഷിഭൂമിയുടെ 23 ശതമാനം വരും. ഇതിൽ 508,000-ത്തിലധികം ഈന്തപ്പനകളുണ്ട്. പ്രാദേശികമായ കാർഷിക വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈന്തപ്പന കൃഷി ചെയ്യുന്നത്. ആധുനികമായ ജലസേചന, വിളവെടുപ്പ് സൗകര്യങ്ങൾ സർക്കാർ ലഭ്യമാക്കുന്നുണ്ട്. വിളവെടുത്തശേഷം അത് ശാസ്ത്രീയമായി സംഭരിക്കാനും പിന്നീട് വിപണിയിൽ എത്തിക്കാനുമുള്ള പിന്തുണയും സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. പ്രാദേശിക കർഷകരെ സഹായിക്കാൻ കൂടുതൽ പദ്ധതികളും സാങ്കേതികവിദ്യകളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നതോടൊപ്പം ഖത്തറിന്റെ കാർഷിക സംസ്‌കൃതി നിലനിർത്തുന്നതും സുസ്ഥിരമായ ഭക്ഷ്യ-കാർഷിക വികസനവും സർക്കാർ ലക്ഷ്യം വെക്കുന്നു. അതിന്റെ ഭാഗമായി പ്രാദേശിക കാർഷിക മേഖലകളിൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയത് പ്രാദേശിക ഉൽപ്പാദനം വലിയ തോതിൽ വർധിപ്പിക്കുകയും മികച്ച സാമ്പത്തിക ഭദ്രതക്ക്‌ വഴിയൊരുക്കുകയും ചെയ്തു.

ജൂലൈ 24 മുതൽ ആഗസ്ത് ഏഴുവരെ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന പത്താമത് ഈത്തപ്പഴ മേള രാജ്യത്തിന്റെ കാർഷിക മുന്നേറ്റത്തിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിലെ ഈന്തപ്പന ഫാമുകളിൽ വിളവെടുക്കുന്ന ഏറ്റവും മികച്ച ഈത്തപ്പഴങ്ങൾ ആസ്വദിക്കാനും, പ്രാദേശികമായി വളർത്തുന്ന ഈത്തപ്പഴങ്ങളുടെ സമ്പന്നമായ വൈവിധ്യം അനുഭവിക്കാനും മേളയിൽ സന്ദർശകർക്ക് അവസരമുണ്ടാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ