
ദോഹ: സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സിന്റെ ദോഹ-ലാഗോസ് വിമാനത്തിലെ യാത്രക്കാര്‍ അപകടത്തെ അതിജീവിച്ചെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം ഖര്‍ത്തുമിലേക്ക് തിരിച്ചുവിട്ടത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിരുന്നുവെന്നും ഇത് പതിവുള്ളതാണെന്നും ഖത്തര്‍ എയര്വേയ്സ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ദോഹയില്‍ നിന്ന് ലാഗോസിലേക്ക് പുറപ്പെട്ട ക്യു ആര്‍ 1409 വിമാനത്തില്‍ ചെറിയ സാങ്കേതിക തകരാറുകളാണ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വിമാനം ഖര്‍ത്തൂമിലേക്ക് തിരിച്ചുവിടുകയും അവിടെ സുരക്ഷിതമായി ലാന്റ് ചെയ്യുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഖത്തര്‍ എയര്വേയ്സ് അറിയിച്ചു. മൂന്ന് മണിക്കൂറിലധികം വൈകിയാണ് വിമാനം പിന്നീട് ലാഗോസിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam