ഖത്തർ എയർവേസിന് റെക്കോർഡ് ലാഭം, മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ 170 കോ​ടി റി​യാ​ലിന്റെ വ​ർ​ധ​ന

Published : May 20, 2025, 04:36 PM IST
ഖത്തർ എയർവേസിന് റെക്കോർഡ് ലാഭം, മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ 170 കോ​ടി റി​യാ​ലിന്റെ വ​ർ​ധ​ന

Synopsis

2024-25 സാമ്പത്തിക വർഷം 785 കോടി റിയാൽ ലാഭം നേടി

ദോഹ: 2024-25 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ലാഭം നേടി ഖ​ത്ത​റി​ന്റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ഖത്തർ എയർവേസ്. കമ്പനി പുറത്തുവിട്ട സാമ്പത്തിക റിപ്പോർട്ട് പ്രകാരം 785 കോടി റിയാലിന്റെ ലാഭമാണ് ഖത്തർ എയർവേസ് സ്വന്തമാക്കിയത്. മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കാ​ൾ 170 കോ​ടി​യാ​ണ് ലാ​ഭ​ത്തി​ലെ വ​ർ​ധ​ന. മുൻ വർഷത്തേക്കാൾ 28 ശ​ത​മാ​ന​ത്തി​ന്റെ കു​തി​പ്പ് രേ​ഖ​പ്പെ​ടു​ത്തി. 

ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ്പി​നു കീ​ഴി​ലെ യാ​ത്രാ വി​മാ​നം മു​ത​ൽ കാ​ർ​ഗോ, കാ​റ്റ​റി​ങ്, ഡ്യൂ​ട്ടി ഫ്രീ ​തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. കാർഗോ സർവീസിൽ 17 ശതമാനം വരുമാന വർധനവുണ്ടായി. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും മി​ക​ച്ച സാ​മ്പ​ത്തി​ക വളർച്ചയാണിതെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വിപണിയിലെ മാറ്റങ്ങളോടുള്ള ദ്രുതഗതിയിലുള്ള പ്രതികരണം, ഡിജിറ്റൽ ഉപകരണങ്ങളുടെ സമർത്ഥമായ ഉപയോഗം, മികച്ച ഡാറ്റ വിശകലനം, സേവന മികവ് തുടങ്ങിയവയാണ് നേട്ടത്തിന് കാരണമായി വി​ല​യി​രു​ത്തു​ന്ന​ത്. 
അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ക്യൂ ​സ്യൂ​ട്ട്, ഫൈ​ൻ ഡൈ​നി​ങ്, യാ​ത്ര​ക്കാ​ർ​ക്ക് 35,000 അ​ടി ഉ​യ​ര​ത്തി​ലും അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന സ്റ്റാ​ർ​ലി​ങ്ക് ക​ണ​ക്ടി​വി​റ്റി തു​ട​ങ്ങി​യ​വ​യെ​ല്ലാം എ​യ​ർ​ലൈ​ൻ മേ​ഖ​ല​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഖത്തർ എയർവേസ് നിരവധി സുപ്രധാന ചുവടുവയ്പ്പുകൾ നടത്തി. ബോയിംഗ് 777 വിമാനങ്ങളിൽ സ്റ്റാർലിങ്ക് ഹൈ സ്‌പീഡ്‌ വൈഫൈ സ്ഥാപിച്ച മിന മേഖലയിലെ ആദ്യത്തെ എയർലൈൻ ഖത്തർ എയർവേസ് ആണ്. 

പ്രതിവർഷം 65 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിച്ചത് എയർലൈനിന് ഗു​ണ​ക​ര​മായി. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ കാ​ബി​ൻ ക്രൂ ​ആ​യ സ​മ​യെ അ​വ​ത​രി​പ്പി​ച്ചു. വിർജിൻ ഓസ്‌ട്രേലിയയിൽ 25 ശ​ത​മാ​നം ഓഹരികളും ദക്ഷിണാഫ്രിക്കയിലെ മുൻനിര പ്രാദേശിക എയർലൈനായ എയർലിങ്കിൽ 25 ശ​ത​മാ​നം ഓഹരികളും ഖത്തർ എയർവേസ് ഗ്രൂപ്പ് വാങ്ങിയത് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. സ്കൈ​ട്രാ​ക്സ് ഉ​ൾ​പ്പെ​ടെ ലോ​ക​ത്തെ മി​ക​ച്ച എ​യ​ർ​ലൈ​ൻ​സ് പ​ട്ടി​ക​യി​ലും ഒ​ന്നാ​മ​തെ​ത്തി​യിരുന്നു.

ആഗോള സമ്പദ്ഘടനയിലും ഏവിയേഷൻ മേഖലയിലുമുള്ള ഖത്തർ എയർവേസിന്റെ ഉയർന്ന സ്ഥാനമാണ് സാമ്പത്തിക റിപ്പോർട്ട് അടിയവരയിടുന്നതെന്ന് ചെയർമാൻ സഅദ് ഷെരീദ അൽ കഅബി പറഞ്ഞു. ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ ക​രു​ത്ത​രാ​യ സം​ഘ​ത്തി​ന്റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ​യും മി​ക​വി​ന്റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്റെ സാ​ക്ഷ്യ​മാ​ണ് ഈ ​നേ​ട്ട​മെ​ന്ന് ഗ്രൂപ്പ് സിഇഒ ബദർ മുഹമ്മദ് അൽ മീർ പ​റ​ഞ്ഞു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സേ​വ​നം ചെ​യ്യു​ന്ന 55,000ത്തോ​ളം വ​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ സ​മ​ർ​പ്പ​ണ​ത്തെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ദീർഘകാല വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഖത്തറിന്റെ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിരവധി സാങ്കേതിക കരാറുകളിൽ ഒപ്പുവച്ചതായും അ​ദ്ദേ​ഹം പരാമർശിച്ചു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി