
ദോഹ: ലോകത്തെ മുൻനിര എയർ കാർഗോ വിമാനക്കമ്പനികളുമായി കൈകോർത്ത് ആഗോള സംയുക്ത സർവീസിന് തുടക്കം കുറിച്ച് ഖത്തർ എയർവേസ്. അന്താരാഷ്ട്ര എയർ കാർഗോ കമ്പനികളായ ഇന്റർനാഷനൽ എയർലൈൻ ഗ്രൂപ് (ഐ.എ.ജി) കാർഗോ, മാസ് കാർഗോ എന്നിവയുമായി ചേർന്നാണ് ഖത്തർ എയർവേസിന്റെ ആഗോള സംയുക്ത ബിസിനസ് പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് എയർവേസും, സ്പാനിഷ് എയർലൈൻ കമ്പനിയായ ഐബിരിയ എയർലൈൻസും ചേർന്ന് 2011 ലാണ് ഇന്റർനാഷനൽ എയർലൈൻ ഗ്രൂപ് (ഐ.എ.ജി) കാർഗോ ആരംഭിച്ചത്. വ്യൂലിങ്, എയർ ലിങ്സ്, സ്പാനിഷ് കമ്പനിയായ ലെവൽ എന്നിവ ചേർന്ന് അഞ്ചു വിമാനക്കമ്പനികൾ ഐ.എ.ജിയിലുണ്ട്. മലേഷ്യൻ എയർലൈൻസിന്റെ കാർഗോ സർവിസാണ് മാസ് കാർഗോ.
നിലവിൽ ഖത്തർ എയർവേസിന്റെ കാർഗോ വിഭാഗം ആഗോളതലത്തിൽ 170 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. എയർ കാർഗോ വിപണിയിലെ മൂന്നു മുൻനിര സംഘങ്ങൾ പുതിയ ആഗോള സംയുക്ത സർവീസിലൂടെ ഒരുമിക്കുന്നതോടെ വ്യോമ ചരക്കുനീക്ക മേഖലയിലെ ഏറ്റവും വലിയ ശൃംഖലയാണ് പിറക്കുന്നത്.
ഈ പങ്കാളിത്തം വിമാന ചരക്കുകളുടെ ലഭ്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുമെന്നും, ഉപഭോക്തൃ സേവനം മികവുറ്റതാക്കുമെന്നും ഖത്തർ എയർവേസ് വ്യക്തമാക്കി. ആഗോള വ്യോമ ചരക്ക് വിപണിയെ പുനഃർനിർവചിക്കാനുള്ള ഖത്തർ എയർവേസിന്റെ ശ്രമങ്ങളിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് ഖത്തർ എയർവേസ് കാർഗോയുടെ കാർഗോ ചീഫ് ഓഫിസർ മാർക്ക് ഡ്രഷ് പറഞ്ഞു.
read more: കോർണിഷിൽ നിന്നും പുതിയ മെട്രോ ലിങ്ക് ബസ് പ്രഖ്യാപിച്ച് ദോഹ മെട്രോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ