എം144 നമ്പർ ബസാണ് പുതുതായി ആരംഭിക്കുന്നത്
ദോഹ: ഖത്തറിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ കോർണിഷിൽ നിന്നും പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് ദോഹ മെട്രോ. കോർണിഷ് മെട്രോ സ്റ്റേഷനിൽ നിന്നും മദീന ഖലീഫ നോർത്ത്, ദാൽ അൽ ഹമാം, ഉം ലഖ്ബ എന്നിവിടങ്ങളിലേക്ക് ആണ് സർവീസ്. ഏപ്രിൽ 27 മുതൽ പുതിയ ലിങ്ക് ബസ് ഓടിത്തുടങ്ങും. എം144 നമ്പർ ബസാണ് പുതുതായി ആരംഭിക്കുന്നത്.
ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മെട്രോ സ്റ്റേഷനുകളിൽ നിന്നും ഏതാനും കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ യാത്രക്കാരെ ബന്ധിപ്പിക്കുന്നതിനായി ഖത്തർ റെയിൽ സൗജന്യമായി ഒരുക്കിയ ബസ് സർവീസ് ശൃംഖലയാണ് മെട്രോ ലിങ്ക്.
read more: കുവൈത്തിൽ രണ്ടിടങ്ങളിലായി പ്രവാസികൾ ആത്മഹത്യ ചെയ്തു; അന്വേഷണം ആരംഭിച്ചു
