ഗാസയിൽ ഇസ്രയേൽ ലക്ഷ്യമിടുന്നത് ഉന്മൂലനം, അറബ്-ഇസ്‌ലാമിക ഉച്ചകോടിയിൽ ആഞ്ഞടിച്ച് ഖത്തർ അമീർ

Published : Sep 16, 2025, 03:05 PM IST
qatar amir

Synopsis

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന അ​ടി​യ​ന്ത​ര അ​റ​ബ് -ഇ​സ് ലാ​മി​ക് ഉ​ച്ച​കോ​ടി​യിൽ ഇസ്രയേലിനെതിരെ ശക്തമായി ആഞ്ഞടിച്ച് ഖത്തര്‍ അമീര്‍. 

ദോഹ: ഗാസയിൽ ഹമാസ് നേതാക്കളെ ഇസ്രയേൽ ആക്രമിച്ച സാഹചര്യത്തിൽ ഒറ്റക്കെട്ടായ ഒരു നിലപാട് രൂപപ്പെടുത്തുന്നതിനായി അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഖത്തർ തിങ്കളാഴ്ച ആതിഥേയത്വം വഹിച്ചു. ഗാസയിൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ഉ​ന്മൂ​ല​ന​മാ​ണ് ഇ​സ്ര​യേ​ൽ ല​ക്ഷ്യം​ വെ​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ​ഥാ​നി പറഞ്ഞു. ഇ​സ്രയേ​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന അ​ടി​യ​ന്ത​ര അ​റ​ബ് -ഇ​സ് ലാ​മി​ക് ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗാസയെ വാസയോഗ്യമല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ഖത്തര്‍ അമീര്‍ വ്യക്തമാക്കി.

ത​ട​വി​ലാ​ക്ക​പ്പെ​ട്ട ബ​ന്ദി​ക​ളെ കു​റി​ച്ച് ഇ​സ്രയേ​ലി​ന് ശ്ര​ദ്ധ​യി​ല്ലെ​ന്നും ഗാസ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഖ​ത്ത​ർ അ​മീ​ർ ആ​രോ​പി​ച്ചു. ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് ചർച്ചകളിൽ ഏർപ്പെടുന്നതെന്നും ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ചോദിച്ചു. അ​റ​ബ് സ​മാ​ധാ​ന ശ്ര​മം ഇ​സ്ര​യേ​ൽ അം​ഗീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ പ​ല ദു​ര​ന്ത​ങ്ങ​ളും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ ആണെന്നും ശൈഖ് തമീം ആരോപിച്ചു.

യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റ് ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സ​യീ​ദ് അ​ൽ ന​ഹി​യാ​ൻ, സൗ​ദി അ​റേ​ബ്യ​യു​ടെ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ആ​ൽ സ​ഊ​ദ്, കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്, ബ​ഹ്‌​റൈ​ൻ രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ, പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഷ​ഹ്ബാ​സ് ശ​രീ​ഫ് എ​ന്നി​വ​ര​ട​ക്കം 50ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാം, പുതിയ സേവനം ആരംഭിച്ച് യുഎഇ
വ്യാജ യുഎസ് ഡോളർ കടത്ത്, 50 ശതമാനം ഇളവിൽ കള്ളനോട്ട് വിൽപ്പന, കോടിക്കണക്കിന് കറൻസി പിടിച്ചെടുത്തു