ഖത്തറില്‍ നാളെ മഴയ്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ അമീറിന്റെ നിര്‍ദേശം

By Web TeamFirst Published Oct 27, 2021, 2:55 PM IST
Highlights

ഒക്ടോബര്‍ 28ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമസ്‍കാരം നിര്‍വഹിക്കാനും മഴയ്‍ക്കായി പ്രാര്‍ത്ഥിക്കാനുമാണ് അമീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ദോഹ: മഴയ്‍ക്ക് വേണ്ടിയുള്ള (Rain seeking prayer) പ്രത്യേക പ്രാര്‍ത്ഥന (ഇസ്‍തിഖാ നമസ്‍കാരം) നിര്‍വഹിക്കാന്‍ ഖത്തര്‍ അമീര്‍ (Qatar Amir) ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി (Sheikh Tamim bin Hamad Al-Thani ) ആഹ്വാനം ചെയ്‍തു. ഒക്ടോബര്‍ 28ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമസ്‍കാരം നിര്‍വഹിക്കാനും മഴയ്‍ക്കായി പ്രാര്‍ത്ഥിക്കാനുമാണ് അമീര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. അല്‍ വജ്‍ബ പ്രെയര്‍ ഗ്രൌണ്ടില്‍ നടക്കുന്ന നമസ്‍കാരത്തില്‍ ജനങ്ങള്‍ക്കൊപ്പം അമീറും പങ്കെടുക്കും. 

 

സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും കൂടിക്കാഴ്ച നടത്തി
റിയാദ്: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും കൂടിക്കാഴ്ച നടത്തി. റിയാദിലെ റിറ്റ്‌സ് കാര്‍ട്ടന്‍ ഹോട്ടലില്‍ നടന്ന മിഡില്‍ ഈസ്റ്റ് ഹരിത ഉച്ചകോടിയോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.

ഉച്ചകോടിയുടെ അജണ്ട സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഇരുവരും വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ നടത്തിയ ശ്രമങ്ങളും ചര്‍ച്ചയായതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രധാന വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
 

click me!