ഖത്തറില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

By Web TeamFirst Published Jul 5, 2022, 11:47 PM IST
Highlights

ബലി പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 10 ഞായറാഴ്ചയാണ് ഔദ്യോഗിക അവധി തുടങ്ങുന്നത്. ജൂലൈ 14 വ്യാഴാഴ്ച വരെ അവധി തുടരും. അവധി ദിനങ്ങള്‍ക്ക് ശേഷം ജൂലൈ 17 ഞായറാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക.

ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഒന്‍പത് ദിവസത്തെ അവധി ലഭിക്കും.

ബലി പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 10 ഞായറാഴ്ചയാണ് ഔദ്യോഗിക അവധി തുടങ്ങുന്നത്. ജൂലൈ 14 വ്യാഴാഴ്ച വരെ അവധി തുടരും. അവധി ദിനങ്ങള്‍ക്ക് ശേഷം ജൂലൈ 17 ഞായറാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു. ജൂലൈ എട്ട്, ഒന്‍പത് ദിവസങ്ങളിലെ വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബലി പെരുന്നാളിന് ലഭിക്കുക.

അതേസമയം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോറിറ്റിയുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി ദിനങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായിരിക്കും തീരുമാനിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.

Read also: ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ 737 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

ബലിപെരുന്നാള്‍: കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാള്‍ വാരാന്ത്യത്തോട് അനുബന്ധിച്ച് കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി. ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പിസിആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 

ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണം. മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പെരുന്നാള്‍ നമസ്‌കാരവും ഖുതുബയും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണം. പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ നമസ്‌കാര പായ (മുസല്ല) കൊണ്ടുവരണം. മാസ്‌ക് ധരിക്കുകയും ഒരു മീറ്റര്‍ അകലം പാലിക്കുകയും വേണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല. ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ എട്ടു മുതല്‍ 11-ാം തീയതി വരെ അവധിയാണ്.  

ബലിപെരുന്നാള്‍ അവധി; ജവാസാത്ത് ഓഫീസുകളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

click me!