Covaxin : കൊവാക്‌സിന് ഖത്തറില്‍ അംഗീകാരം

Published : Dec 03, 2021, 07:16 PM IST
Covaxin :  കൊവാക്‌സിന് ഖത്തറില്‍ അംഗീകാരം

Synopsis

നിലവില്‍ കൊവാക്‌സിന് പുറമെ സിനോഫാം, സിനോവാക്, സ്പുട്‌നിക് എന്നിവയാണ് ഖത്തറില്‍ ഉപാധികള്‍ക്ക് വിധേയമായി അംഗീകരിച്ച വാക്‌സിനുകള്‍.

ദോഹ: ഇന്ത്യയുടെ കൊവാക്‌സിന് (covaxin) ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം(Qatar Ministry of Public Health) അംഗീകാരം നല്‍കി. ഉപാധികളോടെയാണ് കൊവാക്‌സിന് അംഗീകാരം നല്‍കിയത്. 

കൊവാക്‌സിന് അംഗീകാരം ലഭിക്കാത്തതിനാല്‍ ഇത് സ്വീകരിച്ച കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരാന്‍ കഴിയാതിരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. നിലവില്‍ കൊവാക്‌സിന് പുറമെ സിനോഫാം, സിനോവാക്, സ്പുട്‌നിക് എന്നിവയാണ് ഖത്തറില്‍ ഉപാധികള്‍ക്ക് വിധേയമായി അംഗീകരിച്ച വാക്‌സിനുകള്‍. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ആസ്ട്രസെനക(കോവിഷീല്‍ഡ്)എന്നിവയാണ് ഉപാധികളില്ലാതെ ഖത്തര്‍ അംഗീകരിച്ച വാക്‌സിനുകള്‍.

 

ദില്ലി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഒമിക്രോണിനെ (Omicron) ചെറുക്കാണൻ ഭാരത് ബയോട്ടെക്സിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് (Covaxin) സാധിച്ചേക്കുമെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് - ഐസിഎംആർ (ICMR) ഓഫീസർ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലാണ് ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വൈറസിനെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. പിന്നീട് മറ്റ് രാജ്യങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇന്ത്യയിൽ, കർണാടകയിൽ രണ്ട് പേർക്ക് ഒമിക്രോൺ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. 

ഹിന്ദു ബിസിനസ് ലൈനിന് നൽകിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താത്ത ഐസിഎംആർ ഉദ്യോഗസ്ഥൻ, ഒമിക്രോണിനെതിരെ മറ്റ് വാക്സിനുകളേക്കാൾ കൊവാക്സിൻ ഫലപ്രദമായേക്കുമെന്ന് അഭിപ്രായപ്പെട്ടത്. വ്യതിയാനം സംഭവിച്ച ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വൈറസുകൾക്കെതിരെ കൊവാക്സിൻ ഫലപ്രദമായിരുന്നു. അതുകൊണ്ടുതന്നെ ഒമിക്രോണിനെതിരെയും കൊവാക്സിൻ പ്രവർത്തിക്കുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു. 

കൂടുതൽ സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം മാത്രമേ, വൈറസ് വകഭേദത്തിന്റെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അത് പ്രതിരോധം തീർക്കുമെന്ന് നമുക്ക് കരുതാം. സാമ്പിൾ ലഭിച്ചാലുടൻ വാക്സിനുകളുടെ കഴിവ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ടെസ്റ്റ് ചെയ്യും. വുഹാനിൽ കണ്ടെത്തിയ യഥാർത്ഥ കൊറോണ വൈറസിനെതിരെയുള്ള വാക്സിനാണ് വികസിപ്പിച്ചിട്ടുള്ളതെന്നും അതിനാൽ വ്യതിയാനം സംഭവിക്കുന്ന എല്ലാ വൈറസിനെയും ചെറുക്കാനാകുമെന്നും കൊവാക്സിൻ നിർമ്മിച്ച കമ്പനി വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ട് ഉദ്ദരിക്കുന്നുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉദ്യോഗസ്ഥർക്ക് തുടർച്ചയായി കോളുകൾ, ഉണ്ടായത് വൻ വാഹനാപകടമോ? മരത്തിൽ തൂങ്ങിക്കിടക്കുന്ന കാർ, ഒടുവിൽ ട്വിസ്റ്റ്
‘റിയാദ് എയറി'ന് വേണ്ടി മൂന്നാമതൊരു ബോയിങ് വിമാനം കൂടി, പറക്കാനൊരുങ്ങി 787 ഡ്രീംലൈനർ