നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളുടെ ടയറുകള്‍ കുത്തിക്കീറി നശിപ്പിച്ച യുവാവ് അറസ്റ്റില്‍ - വീഡിയോ

Published : Dec 22, 2021, 12:12 PM IST
നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളുടെ ടയറുകള്‍ കുത്തിക്കീറി നശിപ്പിച്ച യുവാവ് അറസ്റ്റില്‍ - വീഡിയോ

Synopsis

ഖത്തറിലെ മുഐതില്‍ ഏരിയയില്‍ രാത്രി നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ ടയറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി.

ദോഹ: ഖത്തറില്‍ (Qatar) നിരവധി വാഹനങ്ങളുടെ ടയറുകള്‍ കുത്തിക്കീറി നശിപ്പിച്ച (slashing tyres) യുവാവിനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (Criminal Investigation Department) പിടികൂടി. മുഐതില്‍ ഏരിയയില്‍ (Muaither) പാര്‍ക്ക് ചെയ്‍തിരുന്ന നിരവധി വാഹനങ്ങളുടെ ടയറുകളാണ് മൂര്‍ച്ചയുള്ള വസ്‍തുകൊണ്ട് (Sharp object) കുത്തിക്കീറിയത്. രാത്രി വാഹനം നിര്‍ത്തിയിട്ട് പോയവര്‍ രാവിലെ വന്നു നോക്കിയപ്പോള്‍ ടയറുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

നാട്ടുകാര്‍ പരിശോധന നടത്തിയപ്പോള്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന എല്ലാ വാഹനങ്ങളുടെയും ടയറുകള്‍ ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടതായി മനസിലാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അജ്ഞാതനായ ഒരു വ്യക്തി രാത്രിയിലെത്തി കാറുകളുടെ ടയറുകള്‍ നശിപ്പിക്കുന്നത് കണ്ടത്. സ്‍ട്രീറ്റിന്റെ ഒരറ്റം മുതല്‍ അവസാനം വരെ പാര്‍ക്ക് ചെയ്‍തിരുന്ന എല്ലാ വാഹനങ്ങളുടെയും ടയറുകള്‍ ഇയാള്‍ ഇത്തരത്തില്‍ നശിപ്പിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. പിടിയിലായ വ്യക്തിയെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കേസിന്റെ തുടര്‍ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണിപ്പോള്‍. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ സന്ദർശകർക്കും താമസക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ചു
അറ്റകുറ്റപ്പണി, അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചു