കളിപ്പാട്ടങ്ങളില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത സന്ദേശങ്ങള്‍; നടപടിയെടുത്ത് ഖത്തര്‍ അധികൃതര്‍

By Web TeamFirst Published Dec 21, 2021, 3:48 PM IST
Highlights

ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പാരമ്പര്യത്തിനും നിരക്കാത്ത സന്ദേശങ്ങള്‍ ആലേഖനം ചെയ്‍തിരുന്നവയുള്‍പ്പെടെ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ കളിപ്പാട്ടങ്ങള്‍ ഖത്തര്‍ വാണിജ്യ - വ്യവസായ മന്ത്രാലയം പിടിച്ചെടുത്തു.

ദോഹ: ഖത്തറില്‍ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ (Children's toys) വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വാണിജ്യ - വ്യവസായ മന്ത്രാലയം (Ministry of Commerce and Industry) അധികൃതര്‍ പരിശോധന നടത്തി. രാജ്യത്തെ വിവിധ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ നിരവധി കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പാരമ്പര്യത്തിനും നിരക്കാത്ത സന്ദേശങ്ങള്‍ (slogans against Islamic values, customs and traditions) ആലേഖനം ചെയ്‍തിരുന്നവയുള്‍പ്പെടെയുള്ള കളിപ്പാട്ടങ്ങളാണ് പിടിച്ചെടുത്തതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്‍തു.

കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്ത വിവരം അറിയിച്ചുകൊണ്ട് മന്ത്രാലയം പുറത്തിറക്കിയ ട്വീറ്റില്‍ ചില കളിപ്പാട്ടങ്ങളുടെ ചിത്രവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലുള്ള കളിപ്പാട്ടങ്ങള്‍ ഏത് തരം നിയമലംഘനത്തിനാണ് പിടിച്ചെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല. ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള 2008ലെ എട്ടാം നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അധികൃതര്‍ പരിശോധന നടത്തി നടപടിയെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
 

نفذت وزارة حملات تفتيشية على عدد من المحال التجارية في مناطق مختلفة بالدولة، وأسفرت الحملات عن ضبط وتحرير عدداً من المخالفات، تمثلت في لعب أطفال تحمل شعارات مخلّة بالقيم الإسلامية والعادات والتقاليد. pic.twitter.com/4JpwpMpR9v

— وزارة التجارة والصناعة (@MOCIQatar)

മതപരമായ മൂല്യങ്ങളും ആചാരങ്ങളും പാരമ്പര്യവും ബഹുമാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നത് കൂടിയാണ് ഖത്തറിലെ ഉപഭോക്തൃ നിയമം. ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാധനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് ഈ വര്‍ഷം മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. നിയമങ്ങളും അതുമായ ബന്ധപ്പെട്ട ഉത്തരവുകളും ലംഘിക്കാന്‍ അനുവദിക്കില്ലെന്നും പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
 

carried out inspection campaigns on several retail outlets in different regions across , the campaigns resulted in the seizure and release of several violations, including the confiscation of children's toys bearing slogans that go against Islamic values.

— وزارة التجارة والصناعة (@MOCIQatar)

ശരീഅത്തിനും സംസ്‍കാരത്തിനും വിരുദ്ധമെന്ന് പരാതി; കുവൈത്തിലെ മാളില്‍ നിന്ന് ക്രിസ്‍മസ് ട്രീ നീക്കി

click me!