
ദോഹ: ഖത്തറില്‍ നിയമലംഘനം നടത്തിയ വാണിജ്യ സ്ഥാപനത്തിനെതിരെ നടപടി. റഫീഖ് മാര്‍ട്ട് ട്രേഡിങ് എന്ന സ്ഥാപനത്തിന്റെ രണ്ട് ശാഖകള്‍ ഒരു മാസത്തേക്ക് അടച്ചുപൂട്ടി. അല്‍ വക്റയിലെയും അല്‍ അസീസിയയിലെയും ബ്രാഞ്ചുകളാണ് പൂട്ടിച്ചത്. ഖത്തര്‍ വാണിജ്യ - വ്യവസമായ മന്ത്രാലയം ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടര്‍ന്നായിരുന്നു നടപടി.
കമ്പനിയുടെ ഡെലിവറി ആപ്ലിക്കേഷനും ഒരു മാസത്തേക്ക് ഭാഗിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നടപടികള്‍ സ്വീകരിച്ച വിവരം ഖത്തര്‍ വാണിജ്യ - വ്യവസായ മന്ത്രാലയം ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചു. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വില സംബന്ധിച്ചുള്ള രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്തതിനാണ് നടപടിയെടുത്തതെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു. ഒപ്പം ഏതൊരു വില വര്‍ദ്ധനവിനും പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായും കണ്ടെത്തി.
രാജ്യത്ത് പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും വില നിയന്ത്രിക്കുന്നത് സംബന്ധിച്ച 2011ലെ നാലാം നമ്പര്‍ മന്ത്രിസഭാ തീരുമാനത്തിന്റെയും രാജ്യത്ത് പ്രാബല്യത്തിലുള്ള 2008ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിവെ 10 വകുപ്പിന്റെയും ലംഘനമാണ് സ്ഥാപനം നടത്തിയിട്ടുള്ളതെന്ന് അധികൃതര്‍ വിലയിരുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവിട്ടത്.
കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ചികിത്സ നടത്തിയ പ്രവാസി വനിത കുവൈത്തില്‍ അറസ്റ്റിലായി. ലൈസന്‍സില്ലാതെ ചികിത്സയിച്ചത് പുറമെ അനുമതിയില്ലാത്ത സ്ഥലത്തുവെച്ചാണ് ചികിത്സ നടത്തിയതെന്നും കാലാവധി കഴിഞ്ഞ മരുന്നുകളാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.
Read also: പ്രവാസികളുടെ വിസ പുതുക്കുന്നതിനുള്ള കുറഞ്ഞ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ്, ആരോഗ്യ മന്ത്രാലയം, മാന്‍പവര്‍ പബ്ലിക് അതോരിറ്റി എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അറബ് വംശജയാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സൗന്ദര്യ വര്‍ദ്ധന ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത് രാജ്യത്ത് ലൈസന്‍സില്ലാത്ത ഉപകരണങ്ങളാണെന്നും പരിശോധനയില്‍ കണ്ടെത്തി. കുവൈത്തിലെ താമസ നിയമങ്ങളും തൊഴില്‍ നിയമങ്ങളും ഇവര്‍ ലംഘിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായ സ്‍ത്രീക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ദോഹ: ഖത്തറില്‍ കണ്ടല്‍ കാടുകള്‍ നശിപ്പിക്കുന്ന തരത്തില്‍ വാഹനം ഓടിച്ചയാള്‍ക്കെതിരെ നടപടി. രാജ്യത്തെ പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ഒരു സ്വദേശിയുടെ പരാതി പ്രകാരം നടപടിയെടുത്തത്. രാജ്യത്തെ തീര പ്രദേശത്തെ കണ്ടല്‍ കാടുകള്‍ നശിപ്പിക്കപ്പെട്ടതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.
പരിസ്ഥി സംബന്ധമായ നിയമലംഘനം നടന്നതായി വിവരം ലഭിച്ചയുടന്‍ തന്നെ പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ലാന്റ് പ്രൊട്ടക്ഷന്‍ യൂണിറ്റ് കര്‍ശന നടപടി സ്വീകരിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വാഹനത്തിന്റെ ടയറുകള്‍ കടന്നുപോയതായി വ്യക്തമാക്കുന്ന സ്ഥലങ്ങള്‍ അധികൃതര്‍ പരിശോധിച്ചു. തുടര്‍ന്ന് കണ്ടല്‍ നശിപ്പിച്ച വാഹന ഡ്രൈവര്‍ക്കതിരെ നടപടി സ്വീകരിക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്‍തു. സംഭവത്തില്‍ മറ്റ് നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്.
Read also: നടുക്കടലില്‍ കപ്പലിനുള്ളില്‍ വെച്ച് ഹൃദയാഘാതം; നാവികനെ എയര്‍ലിഫ്റ്റ് ചെയ്ത് പൊലീസ്
പരിസ്ഥിതി സംബന്ധമായ നിയമലംഘനം ശ്രദ്ധയില്‍പെടുത്തിയ സ്വദേശിയെ അധികൃതര്‍ അഭിനന്ദിച്ചു. ഇത്തരം കാര്യങ്ങളില്‍ നല്ല ആശയവിനിമയം ആവശ്യമാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ 184 എന്ന നമ്പറില്‍ ഏകീകൃത കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ആഴ്‍ചയില്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ