
ദോഹ: ഖത്തറിൽ തിങ്കളാഴ്ച വൈകീട്ട് രണ്ടു മണിക്കൂർ സമയത്തേക്ക് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകൾ നിശ്ചലമായത് ജനങ്ങളെ ദുരിതത്തിലാക്കി. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് ശേഷമാണ് സേവനം തടസ്സപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങളിൽ ഉൾപെടെ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കി. പ്രശ്നം പരിഹരിച്ച് സേവനം പുനഃസ്ഥാപിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക്(ക്യു.സി.ബി) അറിയിച്ചു.
നാഷണൽ എ.ടി.എം, പോയിന്റ് ഓഫ് സെയിൽ (എൻഎപിഎസ്) നെറ്റ്‌വർക്ക് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറാണ് സേവനം തടസ്സപ്പെടാൻ കാരണമായത്. പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സാങ്കേതിക വിഭാഗം സ്വീകരിച്ചതായും രണ്ട് മണിക്കൂർ നീണ്ട തടസ്സത്തിന് ശേഷം സേവനങ്ങൾ സാധാരണ നിലയിലായെന്നും ഖത്തർ സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ക്രെഡിറ്റ് കാർഡുകൾ, ഓൺലൈൻ വഴിയുള്ള ഫർവാൻ ഇടപാടുകൾ എന്നിവയെ തകരാർ ബാധിച്ചിരുന്നില്ല.
ഖത്തറിലെ ബാങ്കിംഗ് സേവനങ്ങളുടെ തുടർച്ചയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനും തടസ്സങ്ങളില്ലാതെ സാമ്പത്തിക പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത തുടരുമെന്നും ക്യു.സി.ബി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ