നികുതി വെട്ടിക്കാന്‍ തേയില ഷിപ്‌മെന്റില്‍ ഒളിപ്പിച്ച് ഏഴു ലക്ഷം സിഗരറ്റ്; പിടികൂടി കസ്റ്റംസ്

By Web TeamFirst Published Aug 26, 2022, 5:41 PM IST
Highlights

700,000 സിഗരറ്റാണ് പിടികൂടിയത്.  ഇതിന് പുറമെ 3,250 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു.

ദോഹ: ഖത്തറില്‍ തേയിലയുമായി എത്തിയ ഷിപ്‌മെന്റില്‍ ഒളിപ്പിച്ച് സിഗരറ്റും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കടത്താന്‍ ശ്രമം. ഹമദ് പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് നിരോധിത വയ്തുക്കളും സിഗരറ്റും പിടികൂടിയത്. 

700,000 സിഗരറ്റാണ് പിടികൂടിയത്.  ഇതിന് പുറമെ 3,250 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. കസ്റ്റംസ് നികുതി വെട്ടിക്കാനാണ് തേയില ഷിപ്‌മെന്റുകളില്‍ ഒളിപ്പിച്ച് സിഗരറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നതിനെതിരെ ഖത്തര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

കുവൈത്തില്‍ മയക്കുമരുന്ന് കടത്ത് പ്രതിരോധിക്കുന്നതിനിടെ വെടിവെപ്പ്; രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
 

احبطت إدارة الجمارك البحرية متمثلة في قسم جمرك ميناء حمد من عملية تهريب كمية من مادة التنباك الممنوعة وعدداً من السجائر تهرباً من دفع الرسوم الجمركية والضريبة الانتقائية ، تم العثور عليها في شحنة شاي ، وبلغ الوزن الإجمالي لمادة التنباك 3250 كيلو جرام ، وعدد 700 ألف حبة سجائر pic.twitter.com/sl3jwtZlLw

— الهيئة العامة للجمارك (@Qatar_Customs)

 

ഒഴിഞ്ഞ സ്ഥലത്ത് മാലിന്യങ്ങള്‍ തട്ടി; ട്രക്ക് പിടിച്ചെടുത്ത് ഖത്തര്‍ അധികൃതര്‍

ദോഹ: ഒഴിഞ്ഞ സ്ഥലത്ത് മാലിന്യങ്ങള്‍ തള്ളിയ ട്രക്ക് ഖത്തറില്‍ അധികൃതര്‍ പിടിച്ചെടുത്തു. ട്രക്കില്‍ കൊണ്ടുവന്ന് തട്ടിയ മാലിന്യങ്ങളുടെയും പിടിച്ചെടുത്ത വാഹനത്തിന്റെയും നിരവധി ചിത്രങ്ങള്‍ മുനിസിപ്പാലിറ്റി സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടു.ഉമ്മു സലാല്‍ മുനിസിപ്പാലിറ്റിയിലെ പബ്ലിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്.

രാജ്യത്തെ പൊതു ശുചിത്വം സംബന്ധിച്ചുള്ള 2017ലെ പതിനെട്ടാം നിയമം ലംഘിച്ചതിനാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. വാഹനം പിടിച്ചെടുക്കുകയും ചെയ്‍തു. നിയമ ലംഘനം നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. 

അനാശാസ്യ പ്രവര്‍ത്തനം; പ്രവാസി വനിതകളുടെ സംഘത്തെ പൊലീസ് പിടികൂടി

ഒമാനില്‍ ഹാഷിഷ് ഉള്‍പ്പെടെ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി; പ്രവാസി അറസ്റ്റില്‍

മസ്‌കറ്റ്: വന്‍തോതില്‍ ലഹരിമരുന്നുമായി എത്തിയ പ്രവാസിയെ ഒമാനില്‍ അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനാണ് പിടിയിലായത്. ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് കൈവശം വെച്ച പ്രവാസിയെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 43 കിലോഗ്രാം ക്രിസ്റ്റല്‍ ലഹരിമരുന്ന്, 25 കിലോഗ്രാമിലേറെ ഹാഷിഷ്, കറുപ്പ്, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പിടിയിലായ പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

click me!