
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവവുമായി ‘കളക്റ്റ് ഓൺ റിട്ടേൺ' എന്ന പുതിയ സേവനം ആരംഭിച്ച് ഖത്തർ ഡ്യൂട്ടി ഫ്രീ (ക്യുഡിഫ്). യാത്രയ്ക്കിടെ അധിക ഭാരമോ ആഡംബര വസ്തുക്കളോ കൊണ്ടുപോകാമോ എന്ന ആശങ്കയില്ലാതെ, ഖത്തറിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് ഹമദ് വിമാനത്താവളത്തിൽ ഷോപ്പിംഗ് നടത്താൻ ഈ സേവനം അനുവദിക്കുന്നു.
ഈ സേവനത്തിലൂടെ ഇനി മുതൽ യാത്രക്കാർക്ക് ഷോപ്പുചെയ്‌ത സാധനങ്ങൾ സുരക്ഷിതമായി വിമാനത്താവളത്തിൽ സൂക്ഷിക്കാൻ സാധിക്കും. യാത്രക്കാർ ഖത്തറിലേക്ക് തിരിച്ചെത്തുമ്പോൾ അറൈവൽസ് ടെർമിനലിലെ ബാഗേജ് എടുക്കുന്നതിന് സമീപം, നിശ്ചിത സ്ഥലത്ത് നിന്ന് എളുപ്പത്തിൽ തിരികെ എടുക്കാനും കഴിയും. ആഡംബര വസ്തുക്കൾ, ഇലക്ട്രോണിക്സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, സുവനീറുകൾ എന്നിവയുൾപ്പെടെ വിവിധ തരം സാധനങ്ങൾക്ക് ഈ സേവനം ലഭ്യമാണ്.
എന്നാൽ പുകയില, സിഗരറ്റുകൾ, മദ്യം തുടങ്ങിയ ഇനങ്ങൾക്ക് ഈ സേവനം ബാധകമല്ല. അതേസമയം സിഗാറുകൾ പരമാവധി 50 സ്റ്റിക്കുകൾ മാത്രമേ അനുവദിക്കൂ. ഈ സേവനം അറൈവൽസ് ടെർമിനലിലൂടെ വരുന്ന യാത്രക്കാർക്ക് മാത്രമാണ് ലഭിക്കുക. യാത്രക്കാർ കസ്റ്റംസ് കടന്ന ശേഷം സാധനങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ല. തിരിച്ചെടുക്കാത്ത സാധങ്ങൾക്കായി കസ്റ്റമർ സർവീസുമായി നേരിട്ട് ബന്ധപ്പെടാം. ലോകത്തിലെ ഏറ്റവും മികച്ച യാത്രാ സൗഹൃദ വിമാനത്താവളങ്ങളിലൊന്നായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ മാറ്റുന്ന നിരവധി സേവനങ്ങളിലൊന്നായാണ് ക്യൂഡിഎഫ് ഈ സേവനവും അവതരിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ