
ദോഹ: ഖത്തറിലെ അമേരിക്കൻ വ്യോമത്താവളമായ അൽ ഉദൈദ് ആക്രമിച്ചതിൽ ഇറാൻ അംബാസ്സഡർ അലി സലേഹബാദിയെ ഖത്തർ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി ആക്രമണത്തിൽ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണിതെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് ഇതിനെതിരെ ഖത്തർ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തെയും ബന്ധത്തെയും നയതന്ത്രത ചർച്ചകളെയും ഇത്തരം നടപടികൾ ബാധിക്കുമെന്നും ഖേഖലയിൽ വിവിധ മധ്യസ്ഥ ശ്രമങ്ങൾക്ക് ആതിഥ്യം വഹിക്കുന്ന ഖത്തറിനുമേൽ നടത്തിയ ആക്രമണം ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകളിലൂടെയും നയതന്ത്രവഴികളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സംഘർഷം വർധിപ്പിക്കാതിരിക്കാൻ, സൈനിക നടപടി അവസാനിപ്പിക്കണമെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു.
സംഭവത്തിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിനും സെക്രട്ടറി ജനറലിനും ഖത്തർ കത്തയക്കുകയും ചെയ്തു. ഇന്നലെ ഖത്തർ സമയം വൈകിട്ട് ഏഴരയോടെയായിരുന്നു അൽ ഉദൈദ് വ്യോമത്താവളത്തിന് നേരെയുള്ള ആക്രമണം. ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും ആക്രമണം പ്രതിരോധിച്ചതായും ഖത്തർ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ