
ദോഹ: ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 85കാരനായ സ്വദേശിക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
ഇയാള്‍ ഒട്ടകങ്ങളുമായി നേരിട്ട് ഇടപഴകിയിരുന്നു. അടുത്തിടെ രാജ്യത്തിന് പുറത്ത് യാത്ര ചെയ്തതായും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തേക്ക് തിരികെ എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഖത്തറിലെത്തിയ ഉടനെ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള അടിയന്തര ചികിത്സയ്ക്ക് ശേഷം നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് 23ന് ഖത്തറില്‍ 50കാരനായ വ്യക്തിക്ക് മെര്‍സ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ആരോഗ്യ വിഭാഗം കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.കൊറോണ വൈറസ് വിഭാഗത്തില്‍ പെടുന്ന (MERS - CoV) വൈറസായ മെര്‍സ്, ശ്വസന വ്യവസ്ഥയിലെ അവയവങ്ങളെയാണ് ബാധിക്കുന്നത്. എന്നാല്‍ ലോകമെമ്പാടും വ്യാപിച്ച നോവല്‍ കൊറേണ വൈറസുമായി (Covid - 19) ഇതിന് വ്യത്യാസങ്ങളുണ്ട്. രോഗം ബാധിക്കുന്ന ഉറവിടം, വ്യാപന രീതി, രോഗത്തിന്റെ തീവ്രത എന്നിവയിലെല്ലാം രണ്ട് വൈറസുകളും തമ്മില്‍ വ്യത്യാസമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ