കുടിയേറി വന്ന മൈനകളെ കൊണ്ട് പൊറുതിമുട്ടി; എങ്ങനെയെങ്കിലും തുരത്തണം, പൊ​തു​ജ​ന​ങ്ങ​ളുടെ സ​ഹ​​കരണം ആ​വ​ശ്യ​പ്പെ​ട്ട് ഖത്തർ

Published : Aug 06, 2025, 05:43 PM IST
qatar continues to control invasive myna bird in the country

Synopsis

പാരിസ്ഥിതിക വ്യവസ്ഥക്ക്‌ ആഘാതമേൽപ്പിക്കുന്ന അധിനിവേശ പക്ഷികളെ രാജ്യത്ത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. 

ദോ​ഹ: രാജ്യത്തെ പാരിസ്ഥിതിക വ്യവസ്ഥക്ക്‌ ആഘാതമേൽപ്പിക്കുന്ന നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രാ​യ മൈ​ന​ പ​ക്ഷി​ക​ളെ തുരത്താൻ പൊതുജനങ്ങളുടെ സഹായം തേടി ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. മൈ​ന​യു​ടെ വ്യാ​പ​നം മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തുന്നതിനും​ അവയുടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നായും സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​നി​ലാണ് പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടത്. മൈനകളെ തുരത്താൻ പൊതുജനങ്ങൾക്കായുള്ള മാർഗനി​ർ​ദേ​ശ​ങ്ങ​ൾ എ​ക്സ് പോ​സ്റ്റി​ലൂ​ടെ മ​ന്ത്രാ​ല​യം പങ്കുവെ​ച്ചി​ട്ടു​ണ്ട്. വ്യാ​പ​നം ത​ട​യാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും ഈ ​വി​വ​ര​ങ്ങ​ൾ പ​ങ്കി​ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

മൈനയെ തുരത്താൻ പൊതുജനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ:

മൈനകളെ കൂട്ടമായി കാണുകയോ അവ കൂടുകെട്ടുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം. ഇ​തി​ലൂ​ടെ വിദഗ്ധ സംഘത്തിന് മൈ​ന​ക​ളു​ടെ വ്യാ​പ​നം ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കും. താ​മ​സ​ക്കാ​ർ​മൈ​ന​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​ക​രു​ത്. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യ ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന​വ ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മാലിന്യനിക്ഷേപ പെട്ടികൾ മൂടി വയ്ക്കുകയും വേണം. വീടിന്റെ ഭിത്തികളിലും മേ​ൽ​ക്കൂ​ര​ക​ളി​ലും സ​മീ​പ​ത്തെ മ​ര​ങ്ങ​ളി​ലും മൈനകൾക്ക്‌ കൂ​ടു​കൂ​ട്ടാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഭിത്തികളിലെയും മേൽക്കൂരകളിലെയും ദ്വാരങ്ങൾ അടയ്ക്കുന്നതും മരങ്ങളിലെ ഉണങ്ങിയ ചില്ലകൾ നീക്കുന്നതും ഇവ കൂടു വയ്ക്കുന്നത് തടയാൻ സഹായകമാകും.

മൈനകളെ പിടികൂടാനായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കൂടുകളും കെണികളും പൊതുജനങ്ങൾ നശിപ്പിക്കുകയോ തുറക്കുകയോ ചെയ്യരുത്. പി​ടി​കൂ​ടി​യ പ​ക്ഷി​ക​ളെ ഉചിതമായ രീതിയിൽ വിദഗ്ധ സംഘം കൈകാര്യം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

ഇ​ന്റ​ർ​നാ​ഷ​ണ​ൽ യൂ​നി​യ​ൻ ഫോ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് നേ​ച്വ​റി​ന്റെ (ഐ.​യു.​സി.​എ​ൻ) പ​ട്ടി​ക പ്ര​കാ​രം ലോകത്തിലെ ഏറ്റവും ആക്രമണകാരികളായ പക്ഷികളിലൊന്നായാണ് മൈനകളെ കണക്കാക്കുന്നത്. മ​റ്റ് പ​ക്ഷി​മൃ​ഗാ​ദി​ക​ളോ​ട് ആ​ക്ര​മ​ണാ​ത്മ​ക സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു പു​റ​മേ, വി​ള​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​വുകയും ചില പ്രാദേശിക പക്ഷി ഇനങ്ങളുടെ വംശനാശത്തിനും ഇവയുടെ വ്യാപനം കാരണമായേക്കാം.

മൈനകൾ ഏവിയൻ ഇൻഫ്ലുവൻസ(പ​ക്ഷി​പ്പ​നി), മലേറിയ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് 2009ലെ മാർക്കുല പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. ഖത്തറിലേക്ക് കുടിയേറി എത്തിയ മൈനകൾ തിരികെ മടങ്ങാതെ രാജ്യത്ത് തന്നെ തുടരുന്നത് ആവാസ വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ദോഷകരമാകുന്ന സാഹചര്യത്തിലാണ് ഇവയെ തുരത്താൻ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അധികൃതർ കടുത്ത നടപടികൾ സ്വീകരിച്ചു വരുന്നത്. ഇതിനായി രാജ്യമൊട്ടാകെ കൂടുകളും കെണികളും സ്ഥാപിച്ച് പ്രത്യേക പദ്ധതി തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനോടകം പതിനായിരകണക്കിന് മൈനകളെയാണ് കെണി വെച്ച് പിടികൂടിയത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ