സാങ്കേതികവിദ്യയുടെ സഹായത്തോടെ കലയും സംസ്‌കാരവും അടുത്തറിയാം; എ.​ഐ ആ​ർ​ട്ട് ടൂ​റു​മാ​യി ഖ​ത്ത​ർ മ്യൂ​സി​യംസ്

Published : Jul 06, 2025, 07:05 PM IST
AI Art Tour

Synopsis

ഖ​ത്ത​ർ മ്യൂ​സി​യം​സ് 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് എ.​ഐ ആ​ർ​ട്ട് ടൂ​ർ ന​ട​പ്പാ​ക്കു​ന്ന​ത്

ദോഹ: ഖ​ത്തി​ലെ മ്യൂ​സി​യ​ങ്ങ​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, ച​രി​ത്ര​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ എ.​ഐ ആ​ർ​ട്ട് ടൂ​റി​ലൂ​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇനി ആ​സ്വ​ദി​ക്കാം. ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്യുഎം എഐ ആർട്ട് ടൂർ എന്ന പുതിയ ഡിജിറ്റൽ എക്സ്പീരിയൻസ് അവതരിപ്പിച്ചിരിക്കുകയാണ് ഖത്തർ മ്യൂസിയംസ്. സന്ദർശകർക്ക് വ്യ​ക്തി​ഗ​ത മാ​ർ​ഗ​രേഖ നൽകുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ഈ സംരംഭം ഖത്തറിന്റെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​കം കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തിക്കാനും കൂടുതൽ ആസ്വാദ്യകരമാക്കാനും ലക്ഷ്യമിടുന്നു.

സ​ന്ദ​ർ​ശ​ക​ർ ആ​ദ്യം 'എഐ ആർട്ട് സ്പെഷ്യലിസ്റ്റ്' എന്നറിയപ്പെടുന്ന എഐ ഗൈഡുമായി ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്നു. പി​ന്നീ​ട്, ഈ ​നി​ർ​ദേ​ശ​ങ്ങ​ളെ അ​ടി​സ്ഥ​ന​മാ​ക്കി എ.​ഐ ഒ​രു വ്യ​ക്തി​ഗ​ത മാ​ർ​ഗ​രേ​ഖ ഒ​രു​ക്കും. ഇ​ങ്ങ​നെ, ദോ​ഹ​യി​ലു​ട​നീ​ള​മു​ള്ള മ്യൂ​സി​യ​ങ്ങ​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, ച​രി​ത്ര​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ഉ​പ​ഭോ​ക്താ​വി​ന്റെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ യാ​ത്രാ​പാ​ത എ.​ഐ ഒ​രു​ക്കു​ന്നു.

യാ​ത്ര​യി​ലു​ട​നീ​ളം, എഐ ആർട്ട് സ്പെഷ്യലിസ്റ്റ് സ​ന്ദ​ർ​ശ​ക​ന്റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കും. ആ​വ​ശ്യ​മാ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​തി​ലൂ​ടെ യാ​ത്ര സം​വേ​ദ​നാ​ത്മ​ക അ​നു​ഭ​വ​മാ​യി സ​ന്ദ​ർ​ശ​ക​ന് അ​നു​ഭ​വ​പ്പെ​ടു​ന്നു. ഖ​ത്ത​റി​ലെ ക​ലാ-​സാം​സ്കാ​രി​ക -ച​രി​ത്ര പാ​ര​മ്പ​ര്യം ക​ണ്ടെ​ത്താ​നും അ​നു​ഭ​വി​ക്കാ​നും ത​ദ്ദേ​ശീ​യ, അ​ന്താ​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​തി​ലൂ​ടെ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ഖ​ത്ത​ർ മ്യൂ​സി​യം​സ് 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് എ.​ഐ ആ​ർ​ട്ട് ടൂ​ർ ന​ട​പ്പാ​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഖ​ത്ത​റി​ന്റെ സാം​സ്കാ​രി​ക രം​ഗ​ത്തെ ആ​ഗോ​ള ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘എ​വ​ല്യൂ​ഷ​ൻ നേ​ഷ​ൻ’ എ​ന്ന 18 മാ​സം നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത് ന​ട​പ്പാ​ക്കി​യ​ത്. കല, ചരിത്രം, സംസ്‌കാരം എന്നിവയിലേക്ക് ആളുകളെ വിദഗ്‌ദ്ധവും വ്യക്തിഗതവുമായ രീതിയിൽ അടുപ്പിക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പുകൂടിയാണ് എഐ ആർട്ട് ടൂർ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷം; യുഎഇയിൽ സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്