കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം, ദുബൈയിൽ മലയാളി യുവാവ് മരിച്ചു

Published : Jul 06, 2025, 05:38 PM IST
samees

Synopsis

കോഴിക്കോട് പേരാമ്പ്ര സ്വദേശി സമീസ് ആണ് മരിച്ചത് 

ദുബൈ: പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കറാമയിലുള്ള താമസസ്ഥലത്തെ അണ്ടർ​ഗ്രൗണ്ട് പാർക്കിങ്ങിൽ വെച്ച് കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വേക്ക് മെഷീൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: ബീവി. നൗഫിയ ആണ് ഭാര്യ. നാല് മക്കളുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷം; യുഎഇയിൽ സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്