സിഎആർഎഫ് അ​ന്താ​രാ​ഷ്​​​ട്ര അ​ക്ര​ഡി​റ്റേ​ഷ​ൻ നേടി ഖ​ത്ത​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട്

Published : Apr 25, 2025, 05:17 PM IST
സിഎആർഎഫ് അ​ന്താ​രാ​ഷ്​​​ട്ര അ​ക്ര​ഡി​റ്റേ​ഷ​ൻ നേടി ഖ​ത്ത​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട്

Synopsis

പ്ര​വ​ർ​ത്ത​ന മി​ക​വ്​, ക്ലി​നി​ക്ക​ൽ മി​ക​വ്, സു​ര​ക്ഷ ​എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ ​അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കു​ന്ന​ത്

ദോഹ: ഖ​ത്ത​റി​ന്റെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് അ​ഭി​മാ​ന​ നേ​ട്ട​മാ​യി ​വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ലോ​ക​പ്ര​ശ​സ്​​ത റി​ഹാ​ബി​ലി​​റ്റേ​ഷ​ൻ ഫെ​സി​ലി​റ്റീ​സ്​ അ​ക്ര​ഡി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ന്റെ (സിഎആർഎഫ്) അന്താരാഷ്ട്ര അംഗീകാരം നേടി ഹമദ് മെഡിക്കൽ കോ​ർ​പ​റേ​ഷ​ന് (എച്ച്എംസി) കീ​ഴി​ലെ ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ക്യുആർഐ). ചി​കി​ത്സാ​ന​ന്ത​രം രോ​ഗി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന പു​ന​ര​ധി​വാ​സ സം​വി​ധാ​ന​മാ​യ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ കെ​യ​റി​ൽ ലോ​ക​ത്തെ ത​ന്നെ ​ഗോ​ൾ​ഡ്​ സ്റ്റാ​ൻ​ഡേ​ർ​ഡ്​ അ​ക്ര​ഡി​റ്റേ​ഷ​നാ​ണ് സിഎആർഎഫ് (കമ്മീഷൻ ഓൺ അക്രഡിറ്റേഷൻ ഓഫ് റീഹാബിലിറ്റേഷൻ ഫെസിലിറ്റിസ്). 

പ്ര​വ​ർ​ത്ത​ന മി​ക​വ്​, ക്ലി​നി​ക്ക​ൽ മി​ക​വ്, സു​ര​ക്ഷ ​എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ ​അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ഈ അംഗീകാരം ലഭിക്കുന്ന എ​ച്ച്.​എം.​സി​ക്കു കീ​ഴി​ലുള്ള ആദ്യ സ്ഥാപനമാണ് ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്. സ്ഥാപനത്തിന്റെ പ്ര​വ​ർ​ത്ത​ന​രീതിയേയും രോ​ഗി പ​രി​ച​ര​ണ​ത്തെ​യും സാ​​ങ്കേ​തി​ക മി​ക​വി​നെ​യും സി.​എ.​ആ​ർ.​എ​ഫ്​ സ​ർ​വേ സം​ഘം പ്ര​ശം​സി​ച്ചു. ആ​ദ്യ അ​പേ​ക്ഷ​യി​ലാണ് ക്യുആർഐക്ക്‌ ഫു​ൾ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ചത്. മൂ​ന്ന് വർഷമാണ്​ അ​ക്ര​ഡി​റ്റേ​ഷ​ൻ കാ​ലാ​വ​ധി. 

read more: റിയാദിലെ താമസസ്ഥലത്ത് മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെ', ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ
മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ