രാജ്യം വിട്ടില്ലെങ്കിൽ തടവും പിഴയും, ഉംറ, വിസിറ്റ് വിസ കാലാവധി കഴിയാൻ കാത്തിരിക്കേണ്ടെന്ന് സൗദി അറേബ്യ

Published : Apr 25, 2025, 04:31 PM IST
രാജ്യം വിട്ടില്ലെങ്കിൽ തടവും പിഴയും, ഉംറ, വിസിറ്റ് വിസ കാലാവധി കഴിയാൻ കാത്തിരിക്കേണ്ടെന്ന് സൗദി അറേബ്യ

Synopsis

വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലുമായിരിക്കും ശിക്ഷ

റിയാദ്: ഹജ്ജ്, ഉംറ ചട്ടങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. ഉംറ, വിവിധ തരം വിസിറ്റ് വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലുമായിരിക്കും ശിക്ഷയെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് വിസ ഒഴികെയുള്ള വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർഥാടനം നടത്താൻ അനുമതിയില്ലെന്നും മന്ത്രാലയം പറഞ്ഞു. 

ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവരെക്കുറിച്ച് വിവമറിയിക്കണം. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ ഏകീകൃത നമ്പറായ 911ലും മറ്റ് മേഖലകളിലുള്ളവർ 999 എന്ന നമ്പറിലും വിവരമറിയിക്കണം. താമസ കാലാവധി അവസാനിച്ചിട്ടും പുറപ്പെടാത്ത തീർഥാടകരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്ന ഹജ്ജ്, ഉംറ സേവന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

read more:  ചൂടിലും കുളിര് പകരും, ഹൈ ടെക് ഇഹ്റാം വസ്ത്ര പദ്ധതിയുമായി സൗദി എയർലൈൻസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി