യാത്രക്കാരുടെ ശ്രദ്ധക്ക്; താമസ, സന്ദര്‍ശക വിസാ നടപടികള്‍ ലളിതമാക്കി, പുതിയ നിബന്ധനകള്‍ ഇങ്ങനെ

Published : Dec 04, 2023, 07:56 PM ISTUpdated : Dec 04, 2023, 08:00 PM IST
യാത്രക്കാരുടെ ശ്രദ്ധക്ക്; താമസ, സന്ദര്‍ശക വിസാ നടപടികള്‍ ലളിതമാക്കി, പുതിയ നിബന്ധനകള്‍ ഇങ്ങനെ

Synopsis

ഫാമിലി, റെസിഡന്‍സി, സന്ദര്‍ശക വിസക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകന്റെ ആണ്‍മക്കള്‍ക്ക് 25 വയസ്സില്‍ കൂടാന്‍ പാടില്ല.

ദോഹ: താമസ, സന്ദര്‍ശക വിസകളില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പുതിയ മാനദണ്ഡങ്ങളും വ്യവസ്ഥകളും പ്രാബല്യത്തിലായി. നടപടികള്‍ എളുപ്പമാക്കി കൊണ്ടുള്ള നിബന്ധനകളാണ് പ്രസിദ്ധീകരിച്ചത്. 

ഫാമിലി, റെസിഡന്‍സി, സന്ദര്‍ശക വിസക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. സ്വന്തം ​സ്​പോൺസർഷിപ്പിൽ കുടുംബ റെസിഡൻസി വിസക്ക്​ അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ ആണ്‍മക്കള്‍ക്ക് പ്രായം 25 വയസ്സില്‍ കൂടാന്‍ പാടില്ല. പെണ്‍മക്കള്‍ അവിവാഹിതരായിരിക്കണം. ആറിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള മക്കള്‍ ഖത്തറിലോ, രാജ്യത്തിന് പുറത്തോ വിദ്യാഭ്യാസം നല്‍കുന്നതായി സാക്ഷ്യപ്പെടുത്തണം. ഖത്തറിന് പുറത്തെ സ്‌കൂളിലാണ് പഠിക്കുന്നതെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം മുഖേന സ്‌കൂള് പ്രവേശനത്തിന്റെ തെളിവ് ഹാജരാക്കണം.

കുടുംബത്തിന് ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പാക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞത് 10,000 റിയാല്‍ ശമ്പളക്കാരാകണം. സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരാണെങ്കിൽ​ ടെക്​നികൽ, സ്​പെഷ്യലൈസ്​ഡ്​ വിഭാഗം (തൊഴിലാളികൾ അല്ലാത്തവർ)പ്രഫഷണലുകൾക്കാണ്​ കുടുംബ വിസക്ക്​ അപേക്ഷിക്കാൻ കഴിയുക. 10,000 റിയാലിൽ കുറയാത്ത ശമ്പളം വേണം. 6,000 റിയാൽ ശമ്പളമുള്ളവരാണെങ്കിൽ കമ്പനിയുടെ കീഴിൽ കുടുംബത്തിനുള്ള താമസസൗകര്യം ഉണ്ടായിരിക്കണം. കുടുംബ വീസ സംബന്ധിച്ച് തൊഴിൽ കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകണം.

Read Also-  ഇതാണ് ഭാഗ്യം! 33 കോടിയുടെ സ്വപ്ന സമ്മാനം പ്രവാസി ഇന്ത്യക്കാരന്; ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാർക്ക്

തൊഴിലാളി ഇതര വിഭാഗക്കാരായ റെസിഡൻറിന്​ കുടുംബ സന്ദർശക വിസക്ക്​ അപേക്ഷിക്കാവുന്നതാണ്​. കുറഞ്ഞത്​ 5000 റിയാൽ മാസ ശമ്പളക്കാരായിരിക്കണം. അപേക്ഷകന്റെ ഏറ്റവും അടുത്ത ബന്ധു ആയിരിക്കണം.∙സന്ദർശകർക്ക് പ്രായപരിധിയില്ല. ഖത്തറിൽ താമസിക്കുന്ന കാലം മുഴുവനും സന്ദർശകർക്ക് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കണം. മെട്രഷ്​ വഴി അപേക്ഷ സമർപ്പിക്കു​േമ്പാൾ കാണുന്ന പട്ടികയിലെ ബന്ധുക്കൾക്കായിരിക്കും സന്ദർശക വിസ അനുവദിക്കുന്നത്​. ഖത്തറിൽ നിൽക്കുന്നത്​ വരെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാണ്​.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ