ഇന്ത്യയ്ക്ക് വീണ്ടും ഖത്തറിന്റെ സഹായം; 40 മെട്രിക് ടണ്‍ ഓക്‌സിജന്‍ കൂടി അയച്ചു

By Web TeamFirst Published May 21, 2021, 1:53 PM IST
Highlights

രണ്ട് ക്രയോജനിക് ടാങ്കറുകളിലായാണ് ഓക്‌സിജന്‍ നിറച്ചത്. കഴിഞ്ഞ ദിവസം കപ്പല്‍ ദോഹയില്‍ നിന്ന് പുറപ്പെട്ടതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു.

ദോഹ: കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് വീണ്ടും ഖത്തറിന്റെ സഹായം. 40 മെട്രിക് ടണ്‍ ഓക്‌സിജന്‍ കൂടി ഖത്തറില്‍ നിന്ന് അയച്ചു. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് തര്‍കാഷ് കപ്പലിലാണ് ഓക്‌സിജന്‍ കയറ്റി അയച്ചത്.

രണ്ട് ക്രയോജനിക് ടാങ്കറുകളിലായാണ് ഓക്‌സിജന്‍ നിറച്ചത്. കഴിഞ്ഞ ദിവസം കപ്പല്‍ ദോഹയില്‍ നിന്ന് പുറപ്പെട്ടതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ഇതോടെ ആകെ 160 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് അയച്ചിട്ടുള്ളത്. ഇന്ത്യയ്ക്കായി ഓക്‌സിജന്‍ എത്തിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്ത്യയിലേക്ക് ഓക്‌സിജന്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
 

INS Tarkash left Doha last night carrying 40 MT oxygen in 2 cryogenic tankers. So far 160 MT of liquid oxygen organized in Qatar by has been sent to India. Concerted efforts continue as pic.twitter.com/u2OJEzn93H

— India in Qatar (@IndEmbDoha)
click me!