
ദോഹ: വിൽപ്പനാനന്തര സേവനം യഥാസമയം നൽകാതിരിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുകയും ചെയ്ത കാർ ഷോറൂം ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. ഖത്തറിലെ അല്‍ ജൈദ കാര്‍ കമ്പനിയാണ് അടപ്പിച്ചത്. 30 ദിവസത്തേക്ക് അടച്ചുപൂട്ടാനാണ് ഉത്തരവ്.
2008 ലെ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച നിയമ നമ്പര്‍ (8) ലെ ആര്‍ട്ടിക്കിള്‍ (16) പാലിക്കുന്നതിൽ പരാജയപ്പെട്ടതായും നിയമലംഘനങ്ങൾ നടത്തിയതായും പരിശോധനയില്‍ കണ്ടെത്തിയെതിനെ തുടർന്നാണ് നടപടി. സ്പെയർ പാർട്സ് നൽകുന്നതിൽ പരാജയപ്പെടുക, വിൽപ്പനാനന്തര സേവനങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുക എന്നിവയാണ് കമ്പനിയുടെ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam