
കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അബ്ദുള്ളയിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ മൂന്ന് പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. സുരക്ഷ വിഭാഗങ്ങൾ നൽകിയ പ്രാഥമിക വിവരങ്ങൾ പ്രകാരം ടാങ്ക് ശുചീകരിക്കുന്നതിനായി തൊഴിലാളികൾ ചില രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നെന്നും അതിനിടെ ഉയർന്ന ചൂട് രാസപ്രതികരണത്തിന് ഇടയാകുകയും, അതിന്‍റെ ഫലമായാണ് പൊട്ടിത്തെറിയുണ്ടായതെന്നുമാണ് വ്യക്തമാകുന്നത്.
അപകട വിവരം ലഭിച്ച ഉടൻ തന്നെ സുരക്ഷാ സേന, ആംബുലൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും, സംഭവത്തിന്‍റെ പശ്ചാത്തലം വിശദമായി വിലയിരുത്തുകയും ചെയ്തു. അപകടത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിരുന്നോയെന്ന് പരിശോധിക്കുന്നതിനും അന്വേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം മരിച്ച തൊഴിലാളികളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam