
ദോഹ: ജിപിഎസ് സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തറില്‍ സമുദ്ര ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എല്ലാ സമുദ്ര നാവിഗേഷന്‍ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു.
ജിപിഎസ് തകാരാര്‍ നാവിഗേഷന്‍ ഉപകരങ്ങളുടെ കൃത്യതയെ ബാധിക്കുകയും കപ്പൽയാത്രയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്നതിനാലാണ് തീരുമാനമെന്ന് മന്ത്രാലയം വിശദീകരിച്ചു. പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുന്നതുവരെ സമുദ്രഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. യാത്രക്കാരുടെ സുരക്ഷയും അവർ തുറമുഖങ്ങളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത അറിയിച്ചു. എല്ലാ കപ്പലുടമകളും സര്‍ക്കുലര്‍ കൃത്യമായി പാലിക്കണമെന്നും ഖത്തർ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ