വരുന്നത് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം, നിര്‍മാണം തുടങ്ങാനൊരുങ്ങി ഖത്തർ

Published : Apr 10, 2025, 05:51 PM IST
വരുന്നത് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം, നിര്‍മാണം തുടങ്ങാനൊരുങ്ങി ഖത്തർ

Synopsis

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാണ് ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യും പ്ര​സി​ഡ​ന്റു​മാ​യ സ​അ്ദ് ശ​രീ​ദ അ​ൽ​ ക​അ്ബി​ ദുഖാന്‍ മെഗാ സൗരോര്‍ജ പദ്ധതി പ്രഖ്യാപിച്ചത്

ദോഹ: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതികളിലൊന്നായ ദുഖാന്‍ സൗരോര്‍ജ നിലയത്തിന്റെ നിര്‍മാണം ഈ വര്‍ഷം തുടങ്ങും. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 2000 മെ​ഗാ​വാ​ട്ട് ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള ഭീ​മ​ൻ സൗ​രോ​ർ​ജ നി​ല​യ​ത്തി​ന്റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ ടി.​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാണ് ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യും പ്ര​സി​ഡ​ന്റു​മാഗ​യ സ​അ്ദ് ശ​രീ​ദ അ​ൽ​ ക​അ്ബി​ ദുഖാന്‍ മെഗാ സൗരോര്‍ജ പദ്ധതി പ്രഖ്യാപിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന പദ്ധതി ഖത്തറിന്റെ സൗരോർജ ഉൽപാദന ശേഷി ഗണ്യമായി ഉയര്‍ത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷ ഉല്‍പാദന ശേഷി ഇരട്ടിയാക്കി ഉൽപാദനം 4000 മെഗാവാട്ടായി വർധിപ്പിക്കും. പ്ര​തി​വ​ർ​ഷം 47 ല​ക്ഷം ട​ണ്ണി​ല​ധി​കം കാ​ർ​ബ​ൺ ഡൈ ​ഓ​ക്‌​സൈ​ഡ് പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന​ത് കു​റ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഖ​ത്ത​റി​ന്റെ ഊ​ർ​ജ പ​രി​വ​ർ​ത്ത​ന​ത്തി​ലും വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ലും ദുഖാന്‍ സൗരോര്‍ജ നിലയം വ​ലി​യ പ​ങ്കു​വ​ഹി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

read more: ദോഹ ഡയമണ്ട് ലീഗ്, മത്സരിക്കാൻ നീരജെത്തും

2030ഓടെ ഖത്തറിന്റെ ആകെ വൈദ്യുതി ഉൽപാദന ശേഷിയുടെ 30 ശതമാനവും സൗരോര്‍ജമാക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. 230 കോടി റിയാൽ നിക്ഷേപത്തിൽ 875 മെഗാവാട്ട് ശേഷിയുള്ള രണ്ട് കൂറ്റൻ സൗരോർജ നിലയങ്ങൾ മിസൈദിലും റാസ് ലഫാനിലുമായി ഈ ഏപ്രിൽ മാസത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെ', ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ
മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ