
ദോഹ: ഖത്തറും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി ചർച്ച നടത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. വെള്ളിയാഴ്ച തുർക്കി പ്രസിഡന്റിൽ നിന്ന് അമീറിന് ലഭിച്ച ഫോൺ കോളിനിടെയാണ് ഇരുനേതാക്കളും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തത്.
ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്‌തീനിലെയും ഏറ്റവും പുതിയ സംഭവികാസങ്ങൾ ഉൾപെടെ പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ ഇരു രാഷ്ട്രനേതാക്കളും ചർച്ച ചെയ്തു. കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടി (പികെകെ) നിരായുധീകരിക്കാനുള്ള തുർക്കിയുടെ ശ്രമങ്ങളെ അമീർ സ്വാഗതം ചെയ്‌തു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ നൽകുന്നതിൽ പ്രസിഡന്റ് എർദോഗനും തുർക്കിയും വഹിക്കുന്ന പങ്കിനെ ഖത്തർ അമീർ പ്രശംസിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ