
ദോഹ: ഖത്തറിലെ ദന്തൽ ആശുപത്രികളിൽ ജോലി ചെയ്യുന്നതിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പ്രൊഫഷണൽ രജിസ്‌ട്രേഷനും ലൈസൻസിംഗ് സംവിധാനവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ നിയമം.
ദന്ത ഡോക്ടർമാരുടെ കഴിവ് ഉയർത്തുന്നതിനും മികച്ച ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ രോഗികളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് യോഗ്യതാ പരീക്ഷ നിർബന്ധമാക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം, ഖത്തറിൽ ദന്തൽ മേഖലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഡോക്ടർമാരും ഇനി ഈ യോഗ്യതാ പരീക്ഷ പാസായിരിക്കണം.
'പ്രോമെട്രിക്' എന്ന പ്ലാറ്റ്ഫോം വഴി ഓൺലൈൻ ആയി പരീക്ഷ എഴുതാം. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള യോഗ്യതാ പരീക്ഷയിൽ 150 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. പരീക്ഷ പാസാകാൻ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടണം. ഒന്നാം ശ്രമത്തിൽ പരാജയപ്പെടുന്നവർക്ക് വീണ്ടും അവസരങ്ങൾ ലഭിക്കും. ഒരാൾക്ക് പരമാവധി അഞ്ച് തവണ വരെ പരീക്ഷ എഴുതാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ