കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മദ്യനിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്

By Web TeamFirst Published Aug 21, 2020, 6:27 PM IST
Highlights

വലിയ ടാങ്ക് നിറയെ മദ്യവും മൂന്ന് വലിയ ഡിസ്റ്റിലേഷന്‍ യൂണിറ്റുകളും ഇവിടെ ഉണ്ടായിരുന്നു. മദ്യം നിറച്ച് വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന നിരവധി കുപ്പികളും പിടിച്ചെടുത്തു. 

കുവൈത്ത് സിറ്റി: അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മദ്യനിര്‍മാണ കേന്ദ്രം അധികൃതര്‍ പൂട്ടിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വഫ്റയിലെ ഫ്ലാറ്റില്‍ അഹ്‍മദി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മേജര്‍ ജനറല്‍ സലാഹ് മതാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയതാവട്ടെ വിപുലമായ സന്നാഹങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന ഏറ്റവും വലിയ മദ്യ നിര്‍മാണ കേന്ദ്രങ്ങളിലൊന്നും.

വലിയ ടാങ്ക് നിറയെ മദ്യവും മൂന്ന് വലിയ ഡിസ്റ്റിലേഷന്‍ യൂണിറ്റുകളും ഇവിടെ ഉണ്ടായിരുന്നു. മദ്യം നിറച്ച് വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന നിരവധി കുപ്പികളും പിടിച്ചെടുത്തു. ജനവാസ മേഖലയിലെ അപ്പാര്‍ട്ട്മെന്റ് മദ്യ നിര്‍മാണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന വിവരമാണ് അഹ്‍മദി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് അനുമതി വാങ്ങിയ ശേഷം ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധനയ്ക്കെത്തുകയായിരുന്നു.

click me!