
ഷാര്‍ജ: കത്തുന്ന വേനലിലും മഴ ആസ്വദിക്കാന്‍ അവസരമൊരുക്കി ഷാര്‍ജയിലെ മഴമുറി.ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷനില്‍ ഒരുക്കിയിരിക്കുന്ന റെയിന്‍ റൂമിലൂടെ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ മഴ അനുഭവം ലഭിക്കുന്നു. വര്‍ഷത്തിലെ എല്ലാ ദിവസവും മഴ ആസ്വദിക്കാനുള്ള സംവിധാനമാണ് ഇവിടുത്തെ പ്രത്യേകത.
സന്ദര്‍ശകരെ നനയ്ക്കാതെ ചുറ്റിലും മഴ പെയ്തുകൊണ്ടേയിരിക്കും. പുറത്തെ വേനല്‍ച്ചൂടിലും മഴമുറിക്കുള്ളിലെത്തിയാല്‍ നാട്ടിലെ കാലവര്‍ഷത്തിന്റെ പ്രതീതിയാണ് പ്രവാസികള്‍ക്ക് ലഭിക്കുക. മഴയുടെ ശബ്ദമാസ്വദിച്ച് നടക്കുന്നതിനൊപ്പം തന്നെ ചിത്രങ്ങളുമെടുക്കാം. ആളുകളുടെ ചലനങ്ങള്‍ക്ക് അനുസരിച്ച് മുറിക്കുള്ളിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കും. ഇതുവഴി നനയാതെ തന്നെ സന്ദര്‍ശകര്‍ക്ക് ചുറ്റിലും മഴ പെയ്യുന്നത് ആസ്വദിക്കാം.
2018 മുതലാണ് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റെയിന്‍ റൂം സന്ദര്‍ശകരെ സ്വീകരിച്ച് തുടങ്ങിയത്. 1460 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മഴമുറി ഒരുക്കിയിട്ടുള്ളത്. ഇതില്‍ 1200 ലിറ്റര്‍ വെള്ളമാണ് ഉപയോഗിച്ചിട്ടുള്ളത്. വെള്ളം പാഴാക്കാതെ ശുദ്ധീകരിച്ച് പുനരുപയോഗിക്കുകയും ചെയ്യുന്നു.
യുഎഇയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷം ശമ്പളത്തോടെ അവധി
റെയിന്‍ റൂമിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായും അല്ലാതെയും വില്‍പ്പന നടത്താറുണ്ട്. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി 9 മണി വരെയും വെള്ളിയാഴ്ചകളില്‍ വൈകിട്ട് നാലു മണി മുതല്‍ 11 മണി വരെയുമാണ് സന്ദര്‍ശകര്‍ക്കുള്ള സമയം. ഒരേസമയം ആറുപേര്‍ക്കാണ് പ്രവേശനാനുമതി. പ്രവേശന പാസ് എടുത്ത ഓരോ വ്യക്തിക്കും 15 മിനിറ്റോളം മഴമുറിയില്‍ ചെലവഴിക്കാം. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
കനത്ത മഴ; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു
മസ്‌കറ്റ്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ തീരുമാനം. അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് പുതിയ തീരുമാനം.
കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. വാദികള്‍ നിറഞ്ഞു കവിയുകയും ചെയ്തിരുന്നു. ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലാണ് ഞായറാഴ്ച ശക്തമായ മഴ ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ