Asianet News MalayalamAsianet News Malayalam

യുഎഇയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷം ശമ്പളത്തോടെ അവധി

കൂടുതല്‍ സ്വദേശികളെ സംരംഭകരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍. സംരംഭങ്ങള്‍ തുടങ്ങാനുള്ള അവധി ഉപയോഗിക്കുമ്പോള്‍ അവരുടെ സര്‍ക്കാര്‍ ജോലിയും നിലനിര്‍ത്താമെന്നതാണ് പ്രധാന ആകര്‍ഷണം. 

UAE announces year long leave for government employees to start businesses
Author
Abu Dhabi - United Arab Emirates, First Published Jul 9, 2022, 5:22 PM IST

ദുബൈ: യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷത്തേക്ക് അവധി നല്‍കും. ഇക്കാലയളവില്‍ സര്‍ക്കാര്‍ ജോലിയിലെ പകുതി ശമ്പളവും നല്‍കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രഖ്യാപനത്തില്‍ പറയുന്നു.

കൂടുതല്‍ സ്വദേശികളെ സംരംഭകരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍. സംരംഭങ്ങള്‍ തുടങ്ങാനുള്ള അവധി ഉപയോഗിക്കുമ്പോള്‍ അവരുടെ സര്‍ക്കാര്‍ ജോലിയും നിലനിര്‍ത്താമെന്നതാണ് പ്രധാന ആകര്‍ഷണം. വ്യാഴാഴ്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 

യുഎഇയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ടുവെയ്‍ക്കുന്ന വലിയ വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു. സ്വദേശികള്‍ ജോലി ചെയ്യുന്ന ഫെഡറല്‍ വകുപ്പുകളുടെ തലവനായിരിക്കും സംരംഭങ്ങള്‍ തുടങ്ങാനുള്ള ഒരു വര്‍ഷത്തെ അവധി അനുവദിക്കുന്നത്. കൊവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യവുമായി രാജ്യത്തിന്റെ സാമ്പത്തിക നില ക്യാബിനറ്റ് താരതമ്യം ചെയ്‍തുവെന്നും എണ്ണയിതര കയറ്റുമതിയില്‍ 47 ശതമാനം വര്‍ദ്ധനവും വിദേശ നിക്ഷേപത്തില്‍ 16 ശതമാനം വര്‍ദ്ധനവും പുതിയ കമ്പനികളുടെ കാര്യത്തില്‍ 126 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
 

Read also: ഗ്ലാസ് വൃത്തിയാക്കുന്നതിനിടെ ക്രെയിന്‍ തകരാറിലായി; 17-ാം നിലയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

കുവൈത്തില്‍ പരിശോധന തുടരുന്നു; താമസ നിയമലംഘകരായ 26 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ 26 നിയമലംഘകര്‍ അറസ്റ്റിലായി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് റെസിഡന്‍സി, തൊഴില്‍ നിയമലംഘകരായ 26 പേരെ അറസ്റ്റ് ചെയ്തത്. സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 15 പേര്‍, കാലാവധി കഴിഞ്ഞ റെസിഡന്‍സ് ഉള്ള 9 പേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത രണ്ടുപേര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Follow Us:
Download App:
  • android
  • ios