ന്യൂനമര്‍ദ്ദം; നാളെ മുതൽ രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത വേണമെന്ന് അറിയിപ്പ് നൽകി ഒമാൻ അധികൃതര്‍

By Web TeamFirst Published Mar 25, 2024, 7:18 PM IST
Highlights

വിവിധ പ്രദേശങ്ങളില്‍ 10 മുതല്‍ 40 മി.മീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

മസ്‌കറ്റ്: ഒമാനില്‍ നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി് രാജ്യത്ത് രണ്ടു ദിവസം കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളില്‍ രാജ്യത്തെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

മാര്‍ച്ച് 26 ചൊവ്വ, 27 ബുധന്‍ ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അല്‍ഹജര്‍ പര്‍വ്വത നിരകളിലും ദോഫാര്‍, ശര്‍ഖിയ, അല്‍വസ്ത ഗവര്‍ണറേറ്റുകളിലുമായിരിക്കും മഴ ലഭിക്കുക. വിവിധ പ്രദേശങ്ങളില്‍ 10 മുതല്‍ 40 മി.മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഒമാൻ കടലിന്‍റെയും പടിഞ്ഞാറൻ മുസന്ദത്തിന്‍റയും തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്​ധമാകും. തിരമാലകൾ 1.5മുതൽ മൂന്ന്​ മീറ്റർവരെ ഉയരാനും സാധ്യതയുണ്ട്. മണിക്കൂറിൽ 22മുതൽ 48 കി.മീറ്റർ വേഗതയിൽ കാറ്റ്​ വീശും. ഇത് മൂലം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. 

Read Also-  ചെറിയ പെരുന്നാൾ; സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു, നാല് ദിവസം അവധി ലഭിക്കും, അറിയിച്ച് സൗദി മന്ത്രാലയം

അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍ 

മസ്കറ്റ്: ഒമാനില്‍ നിന്ന് അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികളെ അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് പൊലീസിന്‍റെ സഹായത്തോടെയാണ് ഏഷ്യന്‍ പൗരത്വമുള്ള ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന് പുറത്തു കടക്കാന്‍ ഇവര്‍ ഉപയോഗിച്ച ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...


 

click me!