ബലിപെരുന്നാള്‍ വാരാന്ത്യത്തിലെ നാലാം ദിവസവും യുഎഇയില്‍ മഴ തുടരുന്നു

Published : Jul 11, 2022, 05:26 PM ISTUpdated : Jul 11, 2022, 06:39 PM IST
ബലിപെരുന്നാള്‍ വാരാന്ത്യത്തിലെ നാലാം ദിവസവും യുഎഇയില്‍ മഴ തുടരുന്നു

Synopsis

ഫുജൈറയിലും അല്‍ ഐനിലും തിങ്കളാഴ്ച മഴ ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മസഫി, കല്‍ബ ഏരിയകളില്‍ മഴ പെയ്‌യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ തിങ്കളാഴ്ചയും മഴ തുടരുന്നു. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും മേഘാവൃതമാണ്. കടുത്ത വേനല്‍ അനുഭവപ്പെട്ടിരുന്ന സ്ഥലങ്ങളിലൊഴികെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി. 

ഫുജൈറയിലും അല്‍ ഐനിലും തിങ്കളാഴ്ച മഴ ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മസഫി, കല്‍ബ ഏരിയകളില്‍ മഴ പെയ്‌യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. യുഎഇയിലെ കിഴക്കന്‍, തെക്കന്‍ ഭാഗങ്ങളിലെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ഈ ആഴ്ചയില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ബ്യൂറോ പ്രവചിക്കുന്നത്. ബുധനാഴ്ച മുതല്‍ താപനില ക്രമേണ ഉയരുമെന്നാണ് പ്രതീക്ഷ. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രികര്‍ക്ക് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴ; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷം ശമ്പളത്തോടെ അവധി

ദുബൈ: യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷത്തേക്ക് അവധി നല്‍കും. ഇക്കാലയളവില്‍ സര്‍ക്കാര്‍ ജോലിയിലെ പകുതി ശമ്പളവും നല്‍കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രഖ്യാപനത്തില്‍ പറയുന്നു.

കൂടുതല്‍ സ്വദേശികളെ സംരംഭകരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍. സംരംഭങ്ങള്‍ തുടങ്ങാനുള്ള അവധി ഉപയോഗിക്കുമ്പോള്‍ അവരുടെ സര്‍ക്കാര്‍ ജോലിയും നിലനിര്‍ത്താമെന്നതാണ് പ്രധാന ആകര്‍ഷണം. വ്യാഴാഴ്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 

യുഎഇയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

യുഎഇയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ടുവെയ്‍ക്കുന്ന വലിയ വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു. സ്വദേശികള്‍ ജോലി ചെയ്യുന്ന ഫെഡറല്‍ വകുപ്പുകളുടെ തലവനായിരിക്കും സംരംഭങ്ങള്‍ തുടങ്ങാനുള്ള ഒരു വര്‍ഷത്തെ അവധി അനുവദിക്കുന്നത്. കൊവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യവുമായി രാജ്യത്തിന്റെ സാമ്പത്തിക നില ക്യാബിനറ്റ് താരതമ്യം ചെയ്‍തുവെന്നും എണ്ണയിതര കയറ്റുമതിയില്‍ 47 ശതമാനം വര്‍ദ്ധനവും വിദേശ നിക്ഷേപത്തില്‍ 16 ശതമാനം വര്‍ദ്ധനവും പുതിയ കമ്പനികളുടെ കാര്യത്തില്‍ 126 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം