
ദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വര്‍ഷത്തെ റമദാന് വ്രതാരംഭം മാര്‍ച്ച് 11നാവാന് സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. മാര്‍ച്ച് 10 ഞായറാഴ്ചയാകും ശഅബാന്‍ മാസം പൂര്‍ത്തിയാവുക. മാർച്ച് 10 ഞായറാഴ്ച പുതിയ മാസപ്പിറയുടെ സൂചനയായി ന്യൂമൂൺ പിറക്കും.
സൂര്യന് അസ്തമിച്ചതിന് ശേഷം 11 മിനിറ്റു കഴിഞ്ഞായിരിക്കും ചന്ദ്രൻ അസ്തമിക്കുകയെന്നും അതിനാൽ അടുത്ത ദിവസം റമദാൻ ഒന്നായിരിക്കുമെന്നും ശൈഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്സ് എക്സി. ഡയറക്ടർ എൻജിനീയർ ഫൈസൽ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. എന്നാല്‍ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് റമദാൻ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കലണ്ടർ ഹൗസ് അറിയിപ്പിൽ വ്യക്തമാക്കി.
Read Also - ബെസ്റ്റ് ടൈം, ഒരിക്കൽ പോലും പോയിട്ടില്ലാത്ത രാജ്യത്തെ ഗെയിം; വീട്ടിലിരുന്ന് കളിച്ച് യുവാക്കൾ നേടിയത് വൻതുക
അതേസമയം മാര്‍ച്ച് 10ന് അറബ് ഇസ്ലാമിക് രാജ്യങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്കോപ്പ് വഴിയോ റമദാന് മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഇന്റര്‍നാഷണല്‍ അസ്ട്രോണമി സെന്റര്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് 11ന് എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ മാസപ്പിറവി ദര്‍ശിക്കാനാകും. അന്ന് സൂര്യാസ്തമയത്തിന് ശേഷം 15 മിനുട്ട് മുതല്‍ 25 മിനുട്ട് വരെ എല്ലാവര്ക്കും ചന്ദ്രക്കല കാണാം. ചന്ദ്രക്കല നേരിയതും ചക്രവാളത്തോട് അടുത്തുമിരിക്കുന്നതിനാല്‍ സൂര്യന് അസ്തമിച്ച പ്രദേശത്തിന് അടുത്തായി വീക്ഷിക്കേണ്ടതുണ്ടെന്നും സെന്റര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam