റമദാൻ: ഒമാനിലെ പാർക്കുകളുടെ സമയം പുന:ക്രമീകരിച്ചു

Published : Mar 05, 2025, 01:09 PM IST
റമദാൻ: ഒമാനിലെ പാർക്കുകളുടെ സമയം പുന:ക്രമീകരിച്ചു

Synopsis

മസ്കത്ത് മുനിസിപ്പാലിറ്റിക്ക് കീഴിൽ വരുന്ന എല്ലാ പാർക്കുകൾക്കും പൊതു ഉദ്യാനങ്ങൾക്കും ഈ സമയക്രമം ബാധകമായിരിക്കും

മസ്കത്ത്: റമാദാൻ പ്രമാണിച്ച് ഒമാനിലെ പാർക്കുകളുടെ പുതുക്കിയ സമയക്രമം മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. എല്ലാ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയും വൈകുന്നേരം നാല് മണി മുതൽ രാത്രി രണ്ട് മണി വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം നാലു മുതൽ രാത്രി ഒരു മണി വരെയുമാണ് സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റിക്ക് കീഴിൽ വരുന്ന എല്ലാ പാർക്കുകൾക്കും പൊതു ഉദ്യാനങ്ങൾക്കും ഈ സമയക്രമം ബാധകമായിരിക്കും.

മസ്കത്തിൽ 137ഓളം പാർക്കുകളാണ് ഉള്ളത്. ഏകദേശം 2,730,446 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇവ വ്യാപിച്ചുകിടക്കുന്നത്. മുനിസിപ്പാലിറ്റിയിലുടനീളം വൈവിധ്യങ്ങളായ മരങ്ങളും സംരക്ഷിച്ചു വരുന്നുണ്ട്. ഇതിൽ 19,565ഓളം ഈന്തപ്പനകളും 51,831 ഇനം മറ്റ് മരങ്ങളും ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെ, 336,777ഓളം വിവിധങ്ങളായ കുറ്റിച്ചെടികളും സീസണൽ പൂക്കളും പരിപാലിച്ച് വരുന്നുണ്ട്. ഈ ഉദ്യാനങ്ങൾ ഏകദേശം 84,205 ചതുരശ്ര മീറ്റർ വിസ്തൃതിയോളം വരും.     

read more: റമദാൻ; തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഖത്തര്‍ അമീ‍ർ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം